19
July 2019 - 2:12 am IST

Download Our Mobile App

Flash News
Archives

Astrology

2019 സമ്പൂർണ വിഷുഫലം: മകം മുതൽ തൃക്കേട്ട വരെ (ഭാഗം-2)

Published:14 April 2019

# സുരേഷ് കുമാർ നമ്പൂതിരി- 94967 95629

മകം

എല്ലാവിധ മത്സര പരീക്ഷകളിലും വിജയിക്കും. വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് നല്ല ഗുണം ലഭിക്കാനിടവരും. സുഹൃത്തുക്കള്‍ചേര്‍ന്ന് വിനോദയാത്ര പോകാന്‍ ഇടയുണ്ട്. പണം കടം കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യാപാരങ്ങളിലും വ്യവഹാരങ്ങളിലും വന്‍നേട്ടം കിട്ടാനുള്ള സമയമാണ്. കര്‍മരംഗത്ത് നല്ല ഉയര്‍ച്ച കാണുന്നുണ്ട്. സംസാരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. സംസാരത്തി ല്‍കൂടി ശത്രുക്കള്‍ വർധിക്കാന്‍ സാധ്യത കാണുന്നു. ദൂരസ്ഥലത്ത് ഭൂമി വാങ്ങാന്‍ സാധ്യത. പ്രധാനരേഖകള്‍ കൈമാറുമ്പോള്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് ശത്രുക്കള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വിദേശജോലിക്ക് ശ്രമിക്കുന്നവര്‍ക്കും നല്ലസമയം ആണ്. പുതിയതായി ജോലികിട്ടാനുള്ള സമയമാണ്. പിതാവിന് അസുഖം വരാന്‍ സാധ്യതയുണ്ട്. പിതാവുമായി അഭിപ്രായഭിന്നതയുണ്ടാകാം. പൂര്‍വികസ്വത്ത് വീതം വയ്ക്കാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. 

ദോഷപരിഹാരങ്ങള്‍: വിഷ്ണുപ്രീതി വരുത്തുക, ശിവന് ജലധാര, കൂവളമാല സമര്‍പ്പണം എന്നിവ.

പൂരം

കുടുംബജീവിതം സുഖകരമാകും. പുതിയ നേതൃത്വം ഏറ്റെടുക്കേണ്ടിവരും. ജോലിസ്ഥലത്ത് തന്‍റേതല്ലാത്ത കാരണത്താല്‍ മനസ് ദുഃഖിക്കാൻ ഇട വരും. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുക. സന്താനങ്ങളുടെ അസുഖം ഭേദമാകും. വാഹനങ്ങള്‍ നിമിത്തം പ്രയാസം ഉണ്ടാകും. മാതാവിന്‍റെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കും. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിത്. പിതാവിന്‍റെ ആരോഗ്യനില മെച്ചപ്പെടും. പുതിയ പ്രേമബന്ധങ്ങള്‍ ഉണ്ടാകും. തൊഴില്‍ ഉന്നതി കാണുന്നുണ്ട്. മികച്ച അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തും. ഇഷ്ടവസ്തുക്കള്‍ നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തണം. സഹായികളില്‍നിന്ന് കൂടുതല്‍ സഹകരണം ഉണ്ടാകും. കൂട്ടുകച്ചവടക്കാര്‍ ശ്രദ്ധിക്കണം. ഭൂമി വില്‍പ്പനയില്‍ ലാഭം പ്രതീക്ഷിക്കാം. ലോണെടുത്ത് വീട് പണിയും. വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണിത്. ബിസിനസ് ആവശ്യമായി ദൂരദേശയാത്രകള്‍ വേണ്ടിവരും. ചീത്തകൂട്ടുകെട്ട് നിമിത്തം അപമാനിതനാകും. ജനമധ്യത്തില്‍ സ്വാധീനം വര്‍ദ്ധിക്കും. 

ദോഷപരിഹാരങ്ങള്‍: ഹനുമാന്‍ സ്വാമിക്ക് വെണ്ണ സമര്‍പ്പിക്കുക, ദേവിക്ക് പട്ട് സമര്‍പ്പിക്കുക എന്നിവ . 

ഉത്രം

പതിവില്‍ കവിഞ്ഞ വരുമാനം ഉണ്ടാകും. നൂതന ആഭരണങ്ങളും വസ്ത്രങ്ങളും അനുഭവിക്കാന്‍ ഇടവരും. ബന്ധുക്കള്‍ മുഖേന ഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ ശ്രദ്ധിക്കണം. പലസ്ഥലങ്ങളില്‍നിന്നും ധനം കിട്ടുമെങ്കിലും കാലതാമസം നേരിടും. വിദേശ സുഹൃത്തുക്കള്‍ചേര്‍ന്ന് പുതിയ ബിസിനസ് ആരംഭിക്കാനുള്ള സാഹചര്യം കാണുന്നു. ജനങ്ങളുടെ ഇടയില്‍ സ്വാധീനം വർധിക്കും. സന്താനങ്ങള്‍ക്ക് വിവാഹം നടക്കാനുള്ള സാധ്യത കാണുന്നു. കലാകാരന്മാര്‍ക്ക് ഉന്നതിയും സ്ഥാനമാനങ്ങളും ലഭിക്കും. വാഹനങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കും. ധീരമായ തീരുമാനങ്ങള്‍ കൈകൊള്ളും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ഉത്തരവാദിത്വം കിട്ടും. നിയമരംഗത്ത് അഭൂതപൂർവമായ വിജയം ഉണ്ടാകും. സന്താനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകാന്‍ ഇടയുണ്ട്. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം ആണ്. അനാവശ്യകാര്യങ്ങള്‍ക്ക് പണം മുടക്കും. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. സന്താനങ്ങളേക്കൊണ്ട് മനസ് വ്യാകുലപ്പെടും. 

ദോഷപരിഹാരങ്ങള്‍: ഗണപതിയ്ക്ക് മോദകം, ഹനുമാന്‍ സ്വാമിക്ക് വെണ്ണ സമര്‍പ്പണം ഇവ.

അത്തം

പുണ്യക്ഷേത്രദര്‍ശനം നടത്തും. എല്ലാകാര്യങ്ങളിലും ഉത്സാഹം കാണിക്കും. പൂര്‍വികമായ വീടും ഭൂമിയും ലഭിക്കും. തൊഴില്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങളില്‍നിന്നു കൂടുതല്‍ ലാഭം കിട്ടും. വിദേശസുഹൃത്തുക്കള്‍ മുഖേന പുതിയ ബിസിനസ് ആരംഭിക്കും. വഞ്ചനയില്‍പെടാതെ സൂക്ഷിക്കണം. പൂര്‍വികസ്വത്ത് ക്രയവിക്രയങ്ങള്‍ നടത്താനിടയുണ്ട്. ഗൃഹത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകാന്‍ ഇടയുണ്ട്. ചെലവ് കൂടും. സന്താനങ്ങള്‍ക്ക് വിദ്യയില്‍ വിജയം ഉണ്ടാകും. സിനിമ തുടങ്ങിയ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. രക്തസമ്മർദം ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. വസ്ത്രവ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കിട്ടാനുള്ള പണം അല്‍പ്പാല്‍പ്പമായി തിരിച്ചുകിട്ടും. ജോലിയില്‍ പ്രമോഷനും സ്ഥിരീകരണവും ലഭിക്കും. സുഹൃത്തുക്കള്‍ ശത്രുതയോടെ പെരുമാറും. ഊഹക്കച്ചവടത്തില്‍നിന്നു ഗുണം ലഭിക്കും. സഹോദരന്മാരില്‍നിന്നു സഹായം ലഭിക്കും. സജ്ജനസമ്പര്‍ക്കം മുഖേന പല നേട്ടങ്ങളും ഉണ്ടാകും. 

ദോഷപരിഹാരങ്ങള്‍: മഹാസുദര്‍ശനഹോമം, ശിവന് കൂവളത്തിന്‍റെ മാല സമര്‍പ്പണം, സഹസ്ര നാമജപം എന്നിവ. 

ചിത്തിര

എല്ലാരംഗങ്ങളിലും വിജയം കിട്ടും. വീടു വിട്ട് താമസിക്കുന്നവര്‍ക്ക് വീട്ടില്‍ വരാന്‍ അവസരം ലഭിക്കും. ജോലിയില്‍ ഗുണവും വ്യവഹാരാദി കാര്യങ്ങളില്‍ വിജയവും കിട്ടും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. പിതാവിന്‍റെ പൂര്‍വിക സ്വത്ത് കൈവശം വരും. രോഗികള്‍ക്ക് ആശ്വാസം കിട്ടുന്ന സമയമാണ്. സുഹൃത്തുക്കൾ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. ഒന്നിലധികം തൊഴിലുകളില്‍ പ്രവര്‍ത്തിക്കും. എല്ലാരംഗങ്ങളില്‍ വിജയം കൈവരിക്കും. കൂട്ടുകച്ചവടത്തില്‍നിന്നു ലാഭമുണ്ടാകും. സാമ്പത്തികസ്ഥിരത മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെടും. കരാര്‍ജോലികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയും. ശാസ്ത്രജ്ഞന്മാര്‍ക്കും ഗവേഷകര്‍ക്കും അനുകൂലസമയം. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. സന്താനഭാഗ്യം ഉണ്ടാകും. വസ്തുസമ്പന്ധമായ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. പൂര്‍വികസ്വത്ത് നിലനിര്‍ത്തി പട്ടണത്തില്‍ ഗൃഹം വാങ്ങും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. 

ദോഷപരിഹാരങ്ങള്‍: സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം, സുബ്രഹ്മണ്യന് ഭസ്മാഭിഷേകം, കൃഷ്ണ ക്ഷേത്രത്തില്‍ നെയ്യ് സമര്‍പ്പണം എന്നിവ.

ചോതി

കുടുംബത്തില്‍ ഐക്യവും സമാധാനവും സ്ഥിരതയും ഉണ്ടാകും. ജോലിയില്‍ മേലധികാരികളുടെ പ്രശംസ ലഭിക്കും. പട്ടാളം, പൊലീസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. മത്സരപരീക്ഷകളില്‍ വിജയിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ഗൃഹോപരാകരണങ്ങൾ വാങ്ങും. പൂർവികസ്വത്ത് അനുഭവയോഗ്യമാകും. വസ്ത്രവ്യാപാരികള്‍ക്കും രത്നവ്യാപാരികള്‍ക്കും അനുകൂല സമയം. ആവശ്യമില്ലാത്ത യാത്ര ഒഴിവാക്കുക. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും യാത്രചെയ്യുന്നവരും ശ്രദ്ധിക്കേണ്ട സമയം ആണ്. വൈദ്യുതിമൂലമുള്ള അപകടം സൂക്ഷിക്കുക. പുതിയ പ്രേമബന്ധങ്ങള്‍ തുടങ്ങാനുള്ള സാധ്യത കാണുന്നു. പൂര്‍ത്തിയാക്കാതെ പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കും. പുതിയ ബിസിനസ് ആരംഭിക്കും. വിദേശത്ത് ജോലിയുള്ളവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. സന്താനങ്ങളില്‍നിന്നു ധനാഗമം പ്രതീക്ഷിക്കാം. മാതാവിന്‍റെ പൂര്‍വികസ്വത്ത് കൈവശം വരും. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാറ്റവും അംഗീകാരവും കിട്ടും. 

ദോഷപരിഹാരങ്ങള്‍: ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല സമര്‍പ്പണം, ഭഗവതിക്ക് പൊങ്കാലനിവേദ്യം എന്നിവ.

വിശാഖം

ഏര്‍പ്പെടുന്ന എല്ലാകാര്യങ്ങളിലും വിജയം, സന്താനങ്ങള്‍ മുഖേന സാമ്പത്തിക ഗുണം. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിയില്‍ കൂടുതല്‍ നല്ല സമയമാണ്. ധാരാളം യാത്ര വേണ്ടിവരും. പുതിയ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് ചിന്തിക്കും. കൂട്ടുചേര്‍ന്ന് പുതിയ ബിസിനസ് ആരംഭിക്കും. പരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും. കര്‍മമേഖലയില്‍നിന്നും ധാരാളം വരുമാനം ഉണ്ടാകും. വീട്ടില്‍ വിവാഹാദി സല്‍ക്കര്‍മങ്ങള്‍ നടക്കും. കൃഷിയില്‍നിന്നും വാടകയില്‍നിന്നും ആദായം ലഭിക്കും. ഉന്നതവിദ്യാഭ്യാസ കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. പിതാവിന്‍റെ ആരോഗ്യനില മെച്ചപ്പെടും. വളരെ മുമ്പ് നിര്‍ത്തിവെച്ചിരുന്ന കെട്ടിടനിർമാണം വീണ്ടും ആരംഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളിൽ  സാമ്പത്തിക നേട്ടം ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. വീടു വിട്ട് താമസിക്കേണ്ടി വരും. ജോലിസ്ഥലത്തുനിന്നുള്ള എതിർപ്പുകളെ സമർഥമായി അതിജീവിക്കും. സഹോദരന്മാര്‍ സൗഹൃദപൂർവം പെരുമാറും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ഊഹകച്ചവടത്തില്‍നിന്നും ലാഭം കിട്ടും. 

ദോഷപരിഹാരങ്ങള്‍: ഭഗവതിക്ക് ശര്‍ക്കരപായസം നിവേദിക്കുക, സഹസ്രനാമം ജപിക്കുക എന്നിവ.

അനിഴം

ജോലിയില്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റം ലഭിക്കും. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കും. ലോണുകളും മറ്റും എളുപ്പത്തില്‍ ലഭിക്കും. ഒരുപാട് യാത്ര വേണ്ടിവരും. ഉന്നതവ്യക്തികളുടെ ആദരവ് നേടും. പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. സര്‍ക്കാരില്‍നിന്നു കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടും. ഗൃഹനിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സഹോദരസ്ഥാനത്തുള്ളവരില്‍നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. ബന്ധുക്കളുമായി ശത്രുതയുണ്ടാകാതെ ശ്രദ്ധിക്കണം. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. നഷ്ടപ്പെട്ടുവെന്നു കരുതിയ പണം തിരികെക്കിട്ടും. സന്താനങ്ങള്‍ക്ക് പഠനകാര്യത്തില്‍ പുരോഗതി ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സംതൃപ്തിയും കിട്ടും. ദാമ്പത്യസുഖവും സമാധാനവും നിലനില്‍ക്കും. വാഹനയിടപാടുകളുമായി ബന്ധപ്പെട്ട് ചില വിഷമതകള്‍ ഉണ്ടാകും. ദൂരദേശത്തുനിന്ന് അനുകൂല സന്ദേശങ്ങള്‍ കിട്ടും. ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സിനിമ,​ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. 

ദോഷപരിഹാരങ്ങള്‍: ഹനുമാന്‍ സ്വാമിക്ക് വെണ്ണ സമര്‍പ്പണം, ഗണപതിഹോമം എന്നിവ.

തൃക്കേട്ട

കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനില്‍ക്കും. നീതിപൂർവമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റടുക്കേണ്ടിവരും. ഉന്നത വൃത്തികളില്‍ നിന്ന് പ്രശംസയും അംഗീകാരവും ലഭിക്കും. സഹോദരന്മാരുമായി നല്ല ബന്ധം പുലര്‍ത്തും. വിദ്യാർഥികള്‍ക്ക് ഉപരിപഠനത്തിനുള്ള നല്ല അവസരം ലഭിക്കും. പുതിയ കര്‍മബന്ധങ്ങളേക്കുറിച്ച് ചിന്തിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ജോലിയില്‍ കൂടുതല്‍ ആത്മാർഥതയും കൃത്യതയും പുലര്‍ത്തും. ധനമിടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം. ഔഷധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വാഹനങ്ങളില്‍നിന്ന് ആദായം ലഭിക്കും. എഴുത്തുകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അനുകൂല സമയമാണ്. എത്ര പ്രയാസപ്പെട്ട കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. ദൂരസ്ഥലത്ത് ബിസിനസ് ആരംഭിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് സ്വസ്ഥത കുറയും. കുടുംബത്തില്‍ വാവാഹകാര്യങ്ങള്‍ നടക്കും. കൂട്ടുചേര്‍ന്ന് ആരംഭിക്കുന്ന ബിസിനസില്‍ ഗുണം ലഭിക്കും. ദീര്‍ഘകാലമായി കാണാനിരുന്ന സുഹൃത്ത് തിരിച്ചുവരും.

ദോഷപരിഹാരങ്ങള്‍: ശാസ്താവിന് നീരാഞ്ജനം, ഗണപതിക്ക് കറുകമാല സമര്‍പ്പണം. ശിവന് ക്ഷീരധാര എന്നിവ.


വാർത്തകൾ

Sign up for Newsletter



top