18
June 2019 - 10:36 pm IST

Download Our Mobile App

Flash News
Archives

Analysis

record-production-in-alappuzha-co-operative-spinning-mill

ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ സ‌്പി​ന്നി​ങ് മി​ല്ലി​ൽ റെ​ക്കോ​ഡ് ഉ​ത്പാ​ദ​നം

Published:14 April 2019

ഉ​ത്പാ​ദ​ന​ത്തി​ൽ റെ​ക്കോ​ഡി​ട്ട‌് ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ സ‌്പി​ന്നി​ങ് മി​ൽ. മാ​ർ​ച്ചി​ൽ മാ​ത്രം 64,000 കി​ലോ നൂ​ലാ​ണ‌് മി​ല്ലി​ൽ ഉ​ത്പാ​ദി​പ്പി​ച്ച‌​ത‌്.

ആ​ല​പ്പു​ഴ: ഉ​ത്പാ​ദ​ന​ത്തി​ൽ റെ​ക്കോ​ഡി​ട്ട‌് ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ സ‌്പി​ന്നി​ങ് മി​ൽ. മാ​ർ​ച്ചി​ൽ മാ​ത്രം 64,000 കി​ലോ നൂ​ലാ​ണ‌് മി​ല്ലി​ൽ ഉ​ത്പാ​ദി​പ്പി​ച്ച‌​ത‌്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത് പ്ര​തി​മാ​സം ശ​രാ​ശ​രി 45,000 കി​ലോ മാ​ത്ര​മാ​യി​രു​ന്നു. 20,000 കി​ലോ​യോ​ളം വ​ർ​ധ​ന​യാ​ണ് മാ​ർ​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ന​ലാ​ഭ​ത്തി​ലെ​ത്താ​നും 95ശ​ത​മാ​നം ഉ​പ​ഭോ​ഗ​ശേ​ഷി (ക​പ്പാ​സി​റ്റി യൂ​ട്ടി​ലൈ​സേ​ഷ​ൻ) കൈ​വ​രി​ക്കാ​നും മി​ല്ലി​ന് ക​ഴി​ഞ്ഞു. 
   
1981ലാ​ണ‌് ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ മി​ൽ സ്ഥാ​പി​ത​മാ​യ​ത‌്. 1999ൽ ​ജി സു​ധാ​ക​ര​ൻ ചെ​യ​ർ​മാ​നാ​യ​പ്പോ​ഴാ​ണ് വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. കോ​ട്ട​ൺ നൂ​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മി​ല്ല് ഇ​പ്പോ​ൾ 13,104 സ‌്പി​ന്‍റി​ലി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ സ‌്പി​ന്നി​ങ് മി​ല്ലി​നെ ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​തു​വ​രെ 3341.99 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ന്നും പ​ദ്ധ​തി അ​തി​ന്‍റെ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ പി ​എ​സ് ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. 
   
ജൂ​ണി​ൽ 25,200 സ‌്പി​ന്‍റി​ലു​ക​ളാ​യി മി​ല്ലി​ന്‍റെ ക​പ്പാ​സി​റ്റി ഉ​യ​ർ​ത്തി മി​ൽ സ​മ്പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ മി​ല്ലി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​കൂ​ടി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ മി​ല്ലി​ലെ ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​കും. ഗു​ണ​മേ​ന്മ​യു​ള്ള നൂ​ൽ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നും മി​ല്ലി​ന് സാ​ധി​ക്കും.​സം​സ്ഥാ​ന വ്യ​വ​സാ​യ വാ​ണി​ജ്യ യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ നി​ര​ന്ത​ര​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഇ​ട​പെ​ട​ലാ​ണ് മി​ല്ലി​നെ ച​രി​ത്ര​നേ​ട്ട​ത്തി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.
 
ഇ​തി​നു​പു​റ​മേ മാ​നെ​ജ്മെ​ന്‍റും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ഐ​ക്യ​വും ഒ​രേ​മ​ന​സോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​വും സ​ഹാ​യ​ക​ര​മാ​യെ​ന്ന് അ​ധി​ക‌ൃ​ത​ർ പ​റ​ഞ്ഞു. എം.​എ. അ​ലി​യാ​രാ​ണ‌് മി​ൽ ചെ​യ​ർ​മാ​ൻ. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലും 90 ശ​ത​മാ​നം ക​പ്പാ​സി​റ്റി യൂ​ട്ടി​ലൈ​സേ​ഷ​ൻ ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ സ‌്പി​ന്നി​ങ് മി​ൽ കൈ​വ​രി​ച്ചി​രു​ന്നു. 2017-ലാ​ണ് മി​ല്ലി​ന് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​ത്. യ​ന്ത്ര​ത്ത​റി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കോ​ൺ​നൂ​ലി​ന് പു​റ​മെ കൈ​ത്ത​റി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ഴി​നൂ​ലും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ആ​ധു​നി​ക​വ​ത്ക​ര​ണ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വി​ദേ​ശ ക​യ​റ്റു​മ​തി​യും മി​ൽ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top