23
October 2019 - 12:17 am IST

Download Our Mobile App

Flash News
Archives

Updates

no-changes-in-fuel-price-in-india

ഇ​ന്ധ​ന​വി​ല​യിൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല

Published:14 April 2019

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ന്ധ​ന​വി​ല​യി​ലും കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. ദി​നം​പ്ര​തി അ​ഞ്ചും പ​ത്തും പൈ​സ കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യു​ന്ന പ്ര​വ​ണ​ത​യാ​ണു​ള്ള​ത്‌.

കൊ​ച്ചി : ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ന്ധ​ന​വി​ല​യി​ലും കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. ദി​നം​പ്ര​തി അ​ഞ്ചും പ​ത്തും പൈ​സ കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യു​ന്ന പ്ര​വ​ണ​ത​യാ​ണു​ള്ള​ത്‌. ഈ ​മാ​സം ഇ​തു​വ​രെ പെ​ട്രോ​ളും ഡീ​സ​ലും അ​മ്പ​രി​പ്പി​ക്കു​ന്ന വി​ല സ്ഥിര​ത പു​ല​ര്‍ത്തു​ക​യാ​ണ്. ആ​ഗോ​ള അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല വി​ല​യി​ല്‍ നേ​രി​യ വ്യ​തി​യാ​ന​മു​ണ്ടാ​യാ​ലും രാ​ജ്യ​ത്ത്‌ എ​ണ്ണ​വി​ല കൂ​ട്ടാ​ന്‍ ധൃ​തി​കൂ​ട്ടു​ന്ന എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തു​ന്നു​മി​ല്ല.  

ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത്‌ പെ​ട്രോ​ള്‍ വി​ല 71.82 രൂ​പ​യും ഡീ​സ​ല്‍ വി​ല 67.41 രൂ​പ​യു​മാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് വി​ല യ​ഥാ​ക്ര​മം 74.21 രൂ​പ​യും 70.67 രൂ​പ​യു​മാ​യി ഉ​യ​ര്‍ന്നു. മാ​ര്‍ച്ച്‌ ഒ​ന്നാ​യ​പ്പോ​ള്‍ വി​ല 75.11 ഉം 72.16 ​രൂ​പ​യു​മാ​യി. ഏ​പ്രി​ല്‍ ഒ​ന്നി​ന് പെ​ട്രോ​ളി​നു വി​ല കൂ​ടി 76.13 ആ​യ​പ്പോ​ള്‍ ഡീ​സ​ലിന്  വി​ല താ​ഴ്‌​ന്ന്‌ 71.02 ആ​യി. എ​ന്നാ​ല്‍, തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ശ​നി​യാ​ഴ്ച പെ​ട്രോ​ള്‍ വി​ല 76.13 രൂ​പ​യും ഡീ​സ​ലി​ന്‌ 71.13 രൂ​പ​യു​മാ​ണ്. പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല, ഡീ​സ​ലി​ല്‍ മാ​ത്രം നേ​രി​യ വ്യ​ത്യാ​സം. 

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ ഒ​ന്നി​ന്‌ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 74.81 രൂ​പ​യാ​യി​രു​ന്നു. ഡീ​സ​ലിന് ‌ 69.68 രൂ​പ​യും.  ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല യ​ഥാ​ക്ര​മം 74.81 രൂ​പ​യും 69.78 രൂ​പ​യു​മാ​ണ്. ഇ​തി​നി​ട​യി​ലെ 13 ദി​വ​സ​ത്തി​ല്‍ എ​ട്ടു​ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ല്‍ ഒ​രു മാ​റ്റ​വു​മു​ണ്ടാ​യി​ല്ല. മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ന്നോ ര​ണ്ടോ പൈ​സ​യു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ മാ​ത്രം. ജ​നു​വ​രി മു​ത​ല്‍ മാ​ര്‍ച്ച്‌ അ​വ​സാ​നം​വ​രെ സം​സ്‌​ഥാ​ന​ത്ത്‌ പെ​ട്രോ​ളി​നും ഡീ​സ​ലി​നും  നാ​ലു​രൂ​പ​യോ​ളം ഉ​യ​ര്‍ന്നി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി ആ​ദ്യം രാ​ജ്യാ​ന്ത​ര അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല ബാ​ര​ലി​ന്‌ 60.25 ഡോ​ള​ര്‍ നി​ര​ക്കി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വി​ല 71.52 ഡോ​ള​ര്‍. നാ​ലു​മാ​സ​ത്തി​നി​ടെ 11 ഡോ​ള​ര്‍ കൂ​ടി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്‌​ച​യ്‌​ക്കി​ട​യി​ലും ക്രൂ​ഡ്‌ ഓ​യി​ല്‍ വി​ല ഉ​യ​ര്‍ന്നു. എ​ന്നാ​ല്‍, ആ​ഭ്യ​ന്ത​ര ഇ​ന്ധ​ന​വി​ല അ​ന​ക്ക​മി​ല്ലാ​തെ തു​ട​ര്‍ന്നു. 

ആ​ഗോ​ള വി​പ​ണി​യി​ല്‍ ക്രൂ​ഡ്‌ ഓ​യി​ല്‍ വി​ല ഉ​യ​രു​ന്ന പ്ര​വ​ണ​ത​യാ​ണ്. നാ​ലു​മാ​സ​മാ​യി ക​ണ്ടു​വ​രു​ന്ന​ത്‌. ക​ര്‍ണാ​ട​ക, ഉ​ത്ത​ര്‍പ്ര​ദേ​ശ്‌ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ വേ​ള​യി​ലും എ​ണ്ണ​വി​ല കൂ​ടി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല രൂ​പ​യു​ടെ മൂ​ല്യം ഉ​യ​ര്‍ന്ന​താ​ണ്. എ​ണ്ണ​വി​ല ത​ല്‍ക്കാ​ലം കൂ​ടാ​ത്ത​തെ​ന്നാ​ണ്‌ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി രൂ​പ​യു​ടെ മൂ​ല്യം 69.16 ലേ​ക്ക്‌ എ​ത്തി​യി​രു​ന്നു.  


വാർത്തകൾ

Sign up for Newsletter



top