Flash News
Archives

Analysis

steel-industries-kerala-limited-have-bigger-achievements

സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡി​ന് വ​ൻ​കു​തി​പ്പ്

Published:14 April 2019

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡി​ന്  (സി​ൽ​ക്ക്) വ​ൻ​കു​തി​പ്പ്. 2016 -17 ൽ 30 ​കോ​ടി​യാ​യി​രു​ന്നു വി​റ്റു​വ​ര​വ്.

തൃ​ശൂ​ർ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡി​ന്  (സി​ൽ​ക്ക്) വ​ൻ​കു​തി​പ്പ്. 2016 -17 ൽ 30 ​കോ​ടി​യാ​യി​രു​ന്നു വി​റ്റു​വ​ര​വ്. എ​ന്നാ​ൽ  2017 -18ൽ 56.7 ​കോ​ടി​യാ​യും ഈ ​വ​ർ​ഷം 83 കോ​ടി​യാ​യും ഉ​യ​ർ​ന്നു. ഈ ​വ​ർ​ഷം പ്ര​വ​ർ​ത്ത​ന​ലാ​ഭം 1.92 കോ​ടി​യാ​ണ്. അ​റ്റ​ലാ​ഭം മൂ​ന്നു​വ​ർ​ഷ​മാ​യി  കു​തി​ച്ച് ഇ​പ്പോ​ൾ 48 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.  മാ​ർ​ച്ച‌് 31ന‌്  ​ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ പെ​ർ​ഫോ​ർ​മ​ൻ​സ‌് റി​പ്പോ​ർ​ട്ടി​ലാ​ണ‌് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത‌്.  
 
തൃ​ശൂ​ർ അ​ത്താ​ണി ആ​സ്ഥാ​ന​മാ​യ "സി​ൽ​ക്ക‌്' സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലും വൈ​വി​ധ്യ​വ​ത്ക​ര​ണ​വും വ​ഴി​യാ​ണ് ലാ​ഭ​ത്തി​ലാ​യ​ത‌്. ഇ​ന്ന‌് അ​ത്താ​ണി കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ പ്രോ​ജ​ക്ട‌് എ​ൻ​ജി​നി​യ​റി​ങ‌് ആ​ൻ​ഡ‌് എ​ക്സ്പോ​ർ​ട്ട് ഡി​വി​ഷ​ൻ, ക​മേ​ഴ്സ്യ​ൽ ഡി​വി​ഷ​ൻ എ​ന്നീ യൂ​ണി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ സി​ൽ​ക്കി​ന്‍റെ അ​ഞ്ച് ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളും  വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്ന​ത്. 
   
അ​ഴീ​ക്ക​ലി​ൽ 90 മീ​റ്റ​ർ വ​രെ നീ​ളം​വ​രു​ന്ന ചെ​റു​കി​ട ക​പ്പ​ലു​ക​ൾ ക​യ​റ്റി റി​പ്പ​യ​ർ ചെ​യ്യാ​ൻ 25 കോ​ടി ചെ​ല​വി​ൽ ആ​ധു​നി​ക ഡ്രൈ ​ഡോ​ക്ക് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. ബോ​ട്ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള ആ​ധു​നി​ക സ്ലി​പ് വേ ​നി​ർ​മാ​ണ​വും മൂ​ന്ന‌് കോ​ടി ചെ​ല​വി​ൽ തു​ട​ങ്ങി. ഇ​തു​വ​ഴി ര​ണ്ട് കോ​ടി രൂ​പ അ​ധി​ക വി​റ്റു​വ​ര​വ് ഈ ​യൂ​ണി​റ്റി​ന് ല​ഭി​ക്കു​ന്നു. ഒ​പ്പം തൊ​ഴി​ല​വ​സ​ര​ങ്ങ​ളും കൂ​ടും.
   
പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ ഷി​പ്പ് ബ്രേ​ക്കി​ങ‌് യൂ​ണി​റ്റി​ൽ ഗ്യാ​സ് ക്രി​മി​റ്റോ​റി​യ​ത്തി​ന്‍റെ​യും, സ്റ്റീ​ൽ ഫ​ർ​ണി​ച്ച​റു​ക​ളു​ടെ​യും ഫാ​ബ്രി​ക്കേ​ഷ​ൻ പ​ണി പു​ന​രാ​രം​ഭി​ക്കാ​നാ​യി. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ റി​പ്പ​യ​റി​ങ്ങി​നാ​വ​ശ്യ​മാ​യ മി​നി സ്ലി​പ്പ് വേ​യു​ടെ പ​ണി പു​രോ​ഗ​മി​ക്കു​ന്നു. ഇ​തു​വ​ഴി ഒ​രു കോ​ടി​യി​ലേ​റെ അ​ധി​ക വി​റ്റു​വ​ര​വും  പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ല​ഭി​ക്കും. 
   
ഒ​റ്റ​പ്പാ​ലം ഫൗ​ണ്ട​റി യൂ​ണി​റ്റി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​രി​ൽ നി​ന്ന് 265 ല​ക്ഷം അ​നു​വ​ദി​ച്ച​തി​ൽ 62 ല​ക്ഷം ല​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട്ടോ​മാ​റ്റി​ക് സാ​ൻ​ഡ‌് മോ​ൾ​ഡി​ങ‌് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി. പു​തി​യ മെ​ഷീ​ൻ ഷോ​പ്പി​ന്‍റെ നി​ർ​മാ​ണ​വും മെ​റ്റ​ല​ർ​ജി ലാ​ബി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചു. 
   
2008ൽ ​സി​ൽ​ക്കി​ൽ നി​ന്ന‌് വേ​ർ​പെ​ടു​ത്തി​യ ചേ​ർ​ത്ത​ല സ്റ്റീ​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ യൂ​ണി​റ്റി​നെ (എ​സ്എ​ഫ്)  എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷം 2018ൽ  ​കൂ​ട്ടി​ച്ചേ​ർ​ത്തു. പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 360 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ആ​ദ്യ ഗ​ഡു 105.45 ല​ക്ഷം രൂ​പ ല​ഭി​ച്ചു. ചേ​ർ​ത്ത​ല യൂ​ണി​റ്റ് ഹൈ​ടെ​ക്കാ​ക്കു​ന്ന​തി​ന് ഇ​ക്കു​റി ബ​ജ​റ്റി​ൽ എ​ട്ടു​കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തു​റ​വൂ​ർ  ജ​ന​റ​ൽ എ​ൻ​ജി​നി​യ​റി​ങ‌് വ​ർ​ക്ക്സ് യൂ​ണി​റ്റ് സ്റ്റീ​ൽ ഫ​ർ​ണി​ച്ച​ർ ക​മ്പ​നി തു​റ​ന്നു. ആ​ധു​നി​ക ആ​ശു​പ​ത്രി​ക​ൾ​ക്കാ​വ​ശ്യ​മാ​യ 5 ഫ​ങ‌്ഷ​ൻ, 3 ഫ​ങ‌്ഷ​ൻ, ഐ​സി​യു ട്രോ​ളി​ക​ൾ ഇ​വ​ടെ  നി​ർ​മാ​ണ​മാ​രം​ഭി​ച്ചു. 
   
2019 -20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 100 കോ​ടി വി​റ്റു​വ​ര​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് എം​ഡി ജെ. ​ച​ന്ദ്ര​ബോ​സ് പ​റ​ഞ്ഞു. അ​ടു​ത്ത​വ​ർ​ഷം ര​ണ്ട​ര​ക്കോ​ടി പ്ര​വ​ർ​ത്ത​ന ലാ​ഭ​വും ഒ​രു കോ​ടി ലാ​ഭ​വും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട‌്.  ഐ​എ​സ്ആ​ർ​ഒ, കൊ​ച്ചി​ൻ ഷി​പ്പ‌് യാ​ർ​ഡ്, ഓ​ട്ടോ​കാ​സ്റ്റ്, കെ​ൽ​ട്രോ​ൺ, എ​സ്ഐ​എ​ഫ്എ​ൽ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സൂ​ക്ഷ്മ​മാ​യ മെ​ഷീ​ൻ വ​ർ​ക്കു​ക​ളും ഫാ​ബ്രി​ക്കേ​ഷ​ൻ പ്ര​വൃ​ത്തി​ക​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​വു​ന്ന ഒ​ട്ടേ​റെ പ്ര​വൃ​ത്തി​ക​ൾ സി​ൽ​ക്ക് ഏ​റ്റെ​ടു​ത്ത​താ​യും  അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top