Flash News
Archives

Cricket

csk-kkr-ipl-2019-match-review

സൂപ്പർ കൂ​ൾ കിങ്സ്

Published:14 April 2019

ഐ​പി​എ​ല്ലി​ൽ നി​ല​വി​ലെ ചാം​പ്യ​ൻ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന് കൂ​ൾ ജ​യം. ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​ത്തോ​ടെ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ധോ​ണി​പ്പ​ട അ​ഞ്ച് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി.

കൊ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ നി​ല​വി​ലെ ചാം​പ്യ​ൻ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന് കൂ​ൾ ജ​യം. ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​ത്തോ​ടെ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ധോ​ണി​പ്പ​ട അ​ഞ്ച് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി. ആ​ദ്യം ബാ​റ്റ് ചെ​യ്ത നൈ​റ്റ് റൈ​ഡേ​ഴ്സ് 161/8 എ​ന്ന സ്കോ​ർ കു​റി​ച്ചു. ചേ​സ് ചെ​യ്ത സൂ​പ്പ​ർ കി​ങ്സ് ര​ണ്ടു പ​ന്ത് ബാ​ക്കി​വെ​ച്ച് 162 റ​ൺ​സെ​ടു​ത്തു വി​ജ​യം ഉ​റ​പ്പി​ച്ചു. 

ഇ​മ്രാ​ൻ താ​ഹി​റി​ന്‍റെ (4 വി​ക്ക​റ്റ്) സ്പി​ൻ മി​ക​വും സു​രേ​ഷ് റെ​യ്ന​യു​ടെ​യും (58 നോ​ട്ടൗ​ട്ട്) ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ​യും (17 പ​ന്തി​ൽ 31 നോ​ട്ടൗ​ട്ട്) പോ​രാ​ട്ട​വീ​ര്യ​വു​മാ​ണ് ചെ​ന്നൈ​യു​ടെ വി​ജ​യ​ത്തി​നാ​ധാ​രം. ആ​ദ്യം ബാ​റ്റ് ചെ​യ്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഓ​പ്പ​ണ​ർ ക്രി​സ് ലി​ന്നി​ന്‍റെ (51 പ​ന്തി​ൽ 82, ഏ​ഴു ഫോ​ർ, ആ​റു സി​ക്സ്) ഒ​റ്റ​യാ​ൻ വെ​ടി​ക്കെ​ട്ടി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു. 

എ​ന്നാ​ൽ പ​തി​നൊ​ന്നാം ഓ​വ​റി​ൽ നി​തീ​ഷ് റാ​ണ(21)​യെ​യും റോ​ബി​ൻ ഉ​ത്ത​പ്പ(0)​യെ​യും വീ​ഴ്ത്തി​യ താ​ഹി​ർ നൈ​റ്റ് റൈ​ഡേ​ഴ്സി​നെ പി​ന്നോ​ട്ട​ടി​ച്ചു. പ​തി​ന​ഞ്ചാം ഓ​വ​റി​ൽ വീ​ണ്ടും താ​ഹി​റി​ന്‍റ ‌ഡ​ബി​ൾ സ്ട്രൈ​ക്ക്. ഇ​ക്കു​റി വീ​ണ​ത് ലി​ന്നും ഫോ​മി​ലു​ള്ള ആ​ന്ദ്ര റ​സ​ലും (10) അ​തോ​ടെ നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ പ​ത്തി മ​ട​ങ്ങി.

താ​ര​ത​മ്യേ​ന ചെ​റി​യ സ്കോ​ർ പി​ന്തു​ട​ർ​ന്ന സൂ​പ്പ​ർ കി​ങ്സി​ന് ഷെ​യ്ൻ വാ​ട്സ​നെ (6) തു​ട​ക്ക​ത്തി​ൽ ത​ന്നെ കൈ​മോ​ശം വ​ന്നു. ഉ​ഗ്ര​ൻ ഷോ​ട്ടു​ക​ളോ​ടെ തു​ട​ങ്ങി​യ ഫാ​ഫ് ഡു ​പ്ലെ​സി​സി​നും (16 പ​ന്തി​ൽ 24, അ​ഞ്ച് ഫോ​ർ) പ​വ​ർ പ്ലേ ​താ​ണ്ടാ​നാ​യി​ല്ല. ഡു ​പെ​സ്ലി​സി​നെ സു​നി​ൽ ന​രെ​യ്ൻ ബൗ​ൾ​ഡാ​ക്കി. അ​മ്പാ​ട്ടി റാ​യു​ഡു​വും (5) കേ​ദാ​ർ ജാ​ദ​വും (20) അ​ധി​കം മു​ന്നോ​ട്ടു​പോ​യി​ല്ല. 

പ​ക്ഷേ, ഫോം ​വീ​ണ്ടെ​ടു​ത്ത സു​രേ​ഷ് റെ​യ്ന ന​ങ്കൂ​ര​മി​ട്ടു. നാ​യ​ക​ൻ എം.​എ​സ്. ധോ​ണി​യു​മൊ​ത്ത് 40 റ​ൺ​സി​ന്‍റെ സ​ഖ്യം തീ​ർ​ത്തു റെ​യ്ന. ധോ​ണി (16) ന​രെ​യ്ന്‍റെ പ​ന്തി​ൽ എ​ൽ​ബി​ഡ​ബ്ല്യൂ​വി​ൽ കു​ട​ങ്ങു​മ്പോ​ൾ സൂ​പ്പ​ർ കി​ങ്സി​ന് ജ​യി​ക്കാ​ൻ 26 പ​ന്തി​ൽ 41 റ​ൺ​സ് വേ​ണ​മാ​യി​രു​ന്നു. അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ൽ 24 എ​ന്ന ക​ണ​ക്കും വ​ന്നു. 

എ​ന്നാ​ൽ ഹാ​രി ഗ​ർ​ണി​യെ ഹാ​ട്രി​ക്ക് ഫോ​റി​ന് പ​റ​ത്തി​യ ജ​ഡേ​ജ പി​ന്നീ​ടു​ള്ള ച​ട​ങ്ങു​ക​ൾ തീ​ർ​ത്ത് സൂ​പ്പ​ർ കി​ങ്സി​നു കൊ​ൽ​ക്ക​ത്ത​യ്ക്കു​മേ​ൽ സീ​സ​ണി​ലെ ര​ണ്ടാം ജ​യ​മൊ​രു​ക്കി. ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള സൂ​പ്പ​ർ കി​ങ്സി​ന് 14 പോ​യി​ന്‍റാ​യി. ഒ​രു വി​ജ​യം കൂ​ടി നേ​ടി​യാ​ൽ അ​വ​ർ​ക്ക് പ്ലേ ​ഓ​ഫി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാം.


വാർത്തകൾ

Sign up for Newsletter



top