Flash News
Archives

Analysis

pandya-is-not-capable-of-prevent-high-scores

സ്കോ​ർ പ്ര​തി​രോ​ധി​ക്കാ​ൻ പാ​ണ്ഡ്യ പോ​ര

Published:14 April 2019

# സുനിൽ ഗ​വാ​സ്ക​ർ

സ്വ​ന്തം കോ​ട്ട​യി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഒ​രു അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നു. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നൊ​പ്പം രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സും പോ​യി​ന്‍റ് ടേ​ബി​ളി​ലെ താ​ഴേ​പ്പ​ടി​യി​ലാ​ണ്.

സ്വ​ന്തം കോ​ട്ട​യി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഒ​രു അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നു. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നൊ​പ്പം രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സും പോ​യി​ന്‍റ് ടേ​ബി​ളി​ലെ താ​ഴേ​പ്പ​ടി​യി​ലാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ കൂ​ടു​ത​ൽ ടീ​മു​ക​ളും അ​വ​രെ തോ​ൽ​പ്പി​ക്കാ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ അ​ത്യ​ധി​കം പ​രി​മി​ത​മാ​യ ഓ​വ​റു​ക​ളു​ള്ള ഈ ​ഫോ​ർ​മാ​റ്റി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ലെ താ​ഴേ​ത്ത​ട്ടു​കാ​രാ​യ ടീ​മു​ക​ൾ​ക്കു​പോ​ലും ത​ങ്ങ​ളെ​ക്കാ​ൾ മു​ക​ളി​ലു​ള്ള ടീ​മു​ക​ളെ ഞെ​ട്ടി​ക്കാ​നാ​വും. 
 
റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ടീം ​ആ​ദ്യ ജ​യം നേ​ടി​യി​രി​ക്കു​ന്നു. കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ​ക്കു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രി​ക്കും അ​വ​ർ. എ​താ​യാ​ലും പ​ഞ്ചാ​ബി​നെ​തി​രേ ക​ണ്ട​തു​പോ​ലെ ക​ളി ജ​യി​ക്കാ​ൻ അ​വ​ർ​ക്ക് ചേ​സി​ങ് വേ​ണ്ടി​വ​രും. അ​വ​രു​ടെ ബൗ​ളി​ങ് യ​ശ്വേ​ന്ദ്ര ച​ഹ​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. മ​റ്റാ​രും തെ​റ്റു​ക​ളി​ൽ നി​ന്ന് പാ​ഠം പ​ഠി​ക്കു​ന്നി​ല്ല. ടീ​മി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് ക​ളി​ക്കാ​രെ അ​ല​സ​ൻ​മാ​രാ​ക്കു​ന്ന​ത്. ചെ​റി​യ പു​രോ​ഗ​തി​യു​ണ്ടാ​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ പ്ര​ക​ട​നം ദേ​ശീ​യ ടീ​മി​ലെ സ്ഥാ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്ന​തും ക​ളി​ക്കാ​ർ​ക്ക​റി​യാം. 

വി​ജ​യ​താ​ളം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ്. അ​ത​വ​രെ ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. റോ​യ​ൽ​സി​നെ​തി​രേ അ​വ​സാ​ന ഓ​വ​റി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ പ​ന്തേ​ൽ​പ്പി​ച്ച​തി​ലൂ​ടെ രോ​ഹി​ത് ശ​ർ​മ അ​പൂ​ർ​വ​മാ​യ പി​ഴ​വു വ​രു​ത്തി. മ​ധ്യ ഓ​വ​റു​ക​ളി​ൽ വി​ക്ക​റ്റ് നേ​ടാ​ൻ പാ‌​ണ്ഡ്യ​യ്ക്കു ക​ഴി​യു​മെ​ങ്കി​ലും പേ​സി​ലെ കു​റ​വും ലെ​ങ്തി​ലെ പ്ര​ശ്ന​ങ്ങ​ളും സ്കോ​റു​ക​ൾ പ്ര​തി​രോ​ധി​ക്കു​മ്പോ​ൾ താ​ര​ത്തെ ദു​ർ​ബ​ല​നാ​ക്കു​ന്നു.
 
സ്വാ​ഭാ​വി​ക​മാ​യി ആ​ക്ര​മ​ണ​കാ​രി​യാ​യ ക​ളി​ക്കാ​ര​നാ​ണ് ഹാ​ർ​ദി​ക്. എ​ന്നാ​ൽ ചി​ല​പ്പോ​ൾ ക​ട​മ്പ ക​ട​ക്കാ​ൻ ഒ​രാ​ൾ പ്ര​തി​രോ​ധി​ക്കേ​ണ്ടി​വ​രും. അ​തി​നു​ശേ​ഷം വീ​ണ്ടും ആ​ക്ര​മ​ണം ആ​രം​ഭി​ക്കാം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ വി​ജ​യ​മ​ധു​രം നു​ണ​ഞ്ഞ​തി​നാ​ലും കൂ​ടു​ത​ൽ ജ​യ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ലും  മും​ബൈ ഇ​ന്ത്യ​ൻ​സു​മാ​യു​ള്ള അ​വ​രു​ടെ മ​ത്സ​രം ര​സ​ക​ര​മാ​വും. 


വാർത്തകൾ

Sign up for Newsletter



top