Flash News
Archives

Crime

beauty-parlor-gun-fire-case-kochi

ബ്യൂ​ട്ടി പാ​ര്‍ല​ര്‍ വെ​ടി​വ​യ്പ്പ്: പ്ര​തി​ക​ള്‍ക്ക് തോ​ക്ക് എ​ത്തി​ച്ച​ത് ര​വി പൂ​ജാ​രി​യു​ടെ സം​ഘം

Published:14 April 2019

ബ്യൂ​ട്ടി പാ​ര്‍ല​ർ വെ​ടി​വ​യ്പ്പ് കേ​സി​ൽ അ​ക്ര​മി സം​ഘ​ത്തി​ന് തോ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി​യ​ത് അ​ധോ​ലോ​ക നേ​താ​വ് ര​വി പൂ​ജാ​രി​യു​ടെ സം​ഘം.

കൊ​ച്ചി: ബ്യൂ​ട്ടി പാ​ര്‍ല​ർ വെ​ടി​വ​യ്പ്പ് കേ​സി​ൽ അ​ക്ര​മി സം​ഘ​ത്തി​ന് തോ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി​യ​ത് അ​ധോ​ലോ​ക നേ​താ​വ് ര​വി പൂ​ജാ​രി​യു​ടെ സം​ഘം. ര​വി പൂ​ജാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍ഗോ​ട്ടെ മോ​നാ​യി എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്രി​മി​ന​ലും കൂ​ട്ടാ​ളി​ക​ളു​മാ​ണ് തോ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. വെ​ടി​വ​യ‌്ക്കു​ന്ന​തി​ന‌് മു​ൻ​പ് അ​ക്ര​മി സം​ഘ​ത്തി​ന് തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​വും സം​ഘം  ന​ൽ​കി.
 
ഏ​ഴു തി​ര​യോ​ളം പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. അ​തേ​സ​മ​യം വെ​ടി​വ​യ്പ്പു ന​ട​ത്തി​യ ശേ​ഷം പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ആ​ലു​വ എ​ന്‍എ​ഡി​യി​ലെ കാ​ടി​ന​ക​ത്തെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പു ന​ട​ത്തി. "അ​മെ​രി​ക്ക' എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഒ​ളി​സ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്.വെ​ടി​വ​ച്ച ബി​ലാ​ല്‍ തോ​ക്ക് കൈ​വ​ശം വ​ച്ചി​രു​ന്നു. കൂ​ടെ​യു​ള്ള വി​പി​ന്‍ വ​ര്‍ഗീ​സി​നെ കൂ​ടി വെ​ടി​വ​യ്പ്പി​ന് സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​തെ​ന്നാ​ണു നി​ഗ​മ​നം.  

 പി​ടി​യി​ലാ​യ വി​പി​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ കൃ​ത്യ​ത്തി​ന് മു​മ്പ് തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പൊ​ലീ​സ‌് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട‌്. ഇ​യാ​ള്‍ വെ​ടി​വ​യ്പ്പി​ന് ശേ​ഷ​വും തോ​ക്ക് ഉ​പ​യോ​ഗി​ച്ച​താ​യാ​ണ‌ു സൂ​ച​ന. ബ്യൂ​ട്ടി​പാ​ര്‍ല​റി​ന് നേ​രേ വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള തോ​ക്ക് ന​ല്‍കി​യ​ത് അ​ധോ​ലോ​ക നേ​താ​വ് ര​വി പൂ​ജാ​രി​യാ​ണ്. 

കേ​സി​ല്‍ മൂ​ന്നു പേ​രാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ ബി​ലാ​ലി​നെ​യും വി​പി​നെ​യും നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചി​രു​ന്നു. ഇ​വ​ര്‍ക്ക് സ​ഹാ​യം ചെ​യ്ത് ന​ല്‍കി​യ അ​ല്‍ത്താ​ഫി​നെ ശ​നി​യാ​ഴ്ച ക്രൈം​ബ്രാ​ഞ്ചി​നു ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മൂ​വ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി​യാ​ണ‌് ചോ​ദ്യം ചെ​യ്യു​ന്ന​ത‌്. ബ്യൂ​ട്ടി​പാ​ര്‍ല​റി​ലേ​ക്ക് വെ​ടി​വ​യ്പ്പ് ന​ട​ത്താ​ന്‍ പ്രാ​ദേ​ശി​ക സ​ഹാ​യ​മൊ​രു​ക്കി​യ കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഡോ​ക്റ്റ​റെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. 
 
ബി​ലാ​ലി​നും വി​പി​നും തോ​ക്കും ബൈ​ക്കും എ​ത്തി​ച്ചു ന​ല്‍കി​യ​ത‌് താ​ന​ല്ലെ​ന്ന അ​ല്‍ത്താ​ഫി​ന്‍റെ വി​ശ​ദീ​ക​ര​ണം അ​ന്വേ​ഷ​ണ സം​ഘം മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. അ​തേ​സ​മ​യം ഗു​ണ്ടാ നേ​താ​വ‌് മോ​നാ​യി​ക്ക് കേ​സി​ലു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ച് അ​ൽ​ത്താ​ഫ‌് പൊ​ലീ​സ‌ി​നോ​ട‌് പ​റ​ഞ്ഞി​ട്ടു​ണ്ട‌്. അ​ൽ​ത്താ​ഫി​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നും അ​ന്വേ​ഷ​ണ സം​ഘം തോ​ക്കും ബൈ​ക്കും ക​ണ്ടെ​ടു​ത്തി​രു​ന്നു. 
 
ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ പ​ന​മ്പ​ള്ളി​ന​ഗ​റി​ലു​ള്ള ബ്യൂ​ട്ടി​പാ​ര്‍ല​റി​ന് നേ​രേ ഡി​സം​ബ​ര്‍ 15നാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ന​ടി ലീ​ന​ക്ക് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യു​മാ​യു​ണ്ടാ​യി​രു​ന്ന പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് വെ​ടി​വ​യ്പ്പി​ലേ​ക്ക് ന​യി​ച്ച​ത്. ഡി​വൈ​എ​സ്പി ജോ​സി ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top