18
June 2019 - 11:03 pm IST

Download Our Mobile App

Flash News
Archives

Special

chennai-central-loses-the-honour-of-having-longest-railway-station-name-by-1-letter

നീളംകൂടിയ ​പേര്: ഒറ്റ അക്ഷരത്തിന് ചെന്നൈ റെയ്ൽവെ സ്​​റ്റേഷന്​ ലോക റെക്കോഡ് നഷ്​ടമായി

Published:14 April 2019

കഴിഞ്ഞ ദിവസം ചെ​ന്നൈ സെൻട്രൽ സ്​റ്റേഷ​​ന്‍റെ പേര്​ ''പുരട്​ച്ചി തലൈവർ ഡോ. എം.ജി രാമചന്ദ്രൻ സെൻട്രൽ റെയ്ൽവേ സ്​റ്റേഷൻ'' എന്ന്​ പുനർ നാമകരണം ചെയ്​തിരുന്നു. ഇംഗ്ലീഷിൽ എഴുതു​മ്പോൾ നിലവിൽ 57 അക്ഷരങ്ങളുള്ള ഈ സ്​റ്റേഷന്‍റെ പേരിൽ​ ഒറ്റ അക്ഷരത്തി​​ന്‍റെ കുറവു ​മൂലമാണ്​ ആഗോളതലത്തിൽ ഒന്നാം സ്​ഥാനം നഷ്​ടമായത്​. 

ചെ​ന്നൈ: ലോകത്തെ ഏറ്റവും നീളംകൂടിയ ​പേരുള്ള റെയ്ൽവേ സ്​റ്റേഷൻ എന്ന അന്താരാഷ്ട്ര ബഹുമതി, ഒരു അക്ഷരത്തിന്‍റെ കുറവിൽ ചെന്നൈ സെൻട്രൽ റെയ്ൽവെ സ്റ്റേഷന് നഷ്ടമായി. കഴിഞ്ഞ ദിവസം ചെ​ന്നൈ സെൻട്രൽ സ്​റ്റേഷ​​ന്‍റെ പേര്​ ''പുരട്​ച്ചി തലൈവർ ഡോ. എം.ജി രാമചന്ദ്രൻ സെൻട്രൽ റെയ്ൽവേ സ്​റ്റേഷൻ'' എന്ന്​ പുനർ നാമകരണം ചെയ്​തിരുന്നു. ഇംഗ്ലീഷിൽ എഴുതു​മ്പോൾ നിലവിൽ 57 അക്ഷരങ്ങളുള്ള ഈ സ്​റ്റേഷന്‍റെ പേരിൽ​ ഒറ്റ അക്ഷരത്തി​​ന്‍റെ കുറവു ​മൂലമാണ്​ ആഗോളതലത്തിൽ ഒന്നാം സ്​ഥാനം നഷ്​ടമായത്​. 

ലണ്ടനിലെ വെയ്​ൽസിലുള്ള 58 അക്ഷരങ്ങളുള്ള ഒരു സ്​റ്റേഷനാണ്​ (Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch) നിലവിലെ ലോക റെക്കോഡ്​. അതേസമയം, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പേരുള്ള റെയിൽവേ സ്​റ്റേഷൻ എന്ന ബഹുമതി ''പുരട്​ച്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയ്ൽവേ സ്​റ്റേഷൻ'' ലഭിച്ചു. നേര​ത്തെ കർണാടകയിലെ ''ക്രാന്തിവീര സ​ങ്കോള്ളി രായണ്ണ ബംഗളൂരു സിറ്റി സ്​റ്റേഷൻ'' ആയിരുന്നു ഇന്ത്യയിലെ നീളംകൂടിയ പേരിനുള്ള ബഹുമതി കൈവശം വച്ചിരുന്നത്. അതേസമയം, എം.ജി.ആറി​​ന്‍റെ പേരിലെ ഡോ. എന്നത്​ ഡോക്​റ്റർ എന്നാക്കി മാറ്റിയെവുതി ലോക റെക്കോഡ്​ നേടണമെന്ന്​ സോഷ്യൽ മീഡിയയിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top