Flash News
Archives

Kerala

thrissur--suresh-gopi-s-posters-and-banners-destroyed

തൃശൂരില്‍ സുരേഷ്‌ ഗോപിയുടെ ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ച നിലയില്‍

Published:15 April 2019

തിങ്കളാഴ്ച പുലർച്ചയോടെയാണ് അക്രമം. രണ്ടു ബൈക്കുകളിലെത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് ലഭിച്ച സൂചന. 

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നശിപ്പിച്ച നിലയിൽ. മുക്കാട്ടുകരയിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് അക്രമം. രണ്ടു ബൈക്കുകളിലെത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് ലഭിച്ച സൂചന. 

എൽഡിഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി വിജയിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്‍റെ അസഹിഷ്ണുതയാണ് ഈ ആക്രമണത്തിലൂടെ വ്യക്തമായതെന്ന് ബിജെപി തൃശൂർ ജില്ലാ സെക്രട്ടറി എ. നാഗേഷ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top