Flash News
Archives

Kerala

heat-may-intensified-in-state-says-weather-report

സംസ്ഥാനത്ത് വേനൽചൂട് ഇനിയും കൂടും, ജാഗ്രത

Published:15 April 2019

തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം, പാ​ല​ക്കാ​ട്‌, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍ നിന്നും ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ ഡി​ഗ്രി​യും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർഗോഡ്​ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്ന് വ​രെ ഡി​ഗ്രി​യും ഉയരുമെന്നാണ് മുന്നറിയിപ്പ്.

കൊല്ലം: സംസ്ഥാനത്ത് വേനൽ ചൂട് ഇനിയും കൂടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം, പാ​ല​ക്കാ​ട്‌, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍ നിന്നും ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ ഡി​ഗ്രി​യും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർഗോഡ്​ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്ന് വ​രെ ഡി​ഗ്രി​യും ഉയരുമെന്നാണ് മുന്നറിയിപ്പ്.

16, 17 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ താ​പ​സൂ​ചി​ക (ഹീ​റ്റ് ഇ​ൻ​ഡ​ക്സ്) 50 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്നു. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന യ​ഥാ​ർ​ഥ ചൂ​ടാ​ണ് താ​പ​സൂ​ചി​ക. അതേസമയം, അ​ടു​ത്ത 48 മ​ണി​ക്കൂ​ർ തെ​ക്ക​ൻ ​കേ​ര​ള​ത്തി​ല​ട​ക്കം സം​സ്ഥാ​ന​ വ്യാപകമായി നേ​രി​യ തോ​തി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. 

സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തിന്‍റെ താ​പ​മാ​പി​നി​യി​ൽ ഞാ​യ​റാ​ഴ്ച ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ലാ​ക്കാ​ടാ​ണ്-40.4 ഡി​ഗ്രി. തൊ​ട്ടു​പി​ന്നി​ൽ പു​ന​ലൂ​രും ‍(39) ഡി​ഗ്രി, കോട്ടയ (37.7) ത്തുമാണ് ചൂട് അനുഭവപ്പെട്ടത്.


വാർത്തകൾ

Sign up for Newsletter



top