19
July 2019 - 1:27 am IST

Download Our Mobile App

Flash News
Archives

National

derogatory-remarks-on-jayaprada-case-registered-against-azam-khan

'കാക്കി അടിവസ്ത്രം'; ജയപ്രദക്കെതിരായ പരാമര്‍ശത്തില്‍ അസം ഖാനെതിരെ കേസ്

Published:15 April 2019

വിവാദ പരാമർശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. രാംപൂറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അസംഖാൻ എതിർ സ്ഥാനാർഥി കൂടിയായ ജയപ്രദക്കെതിരെ മോശം പരാമർശം നടത്തിയത്.

ലക്നോ: ഉത്തർപ്രദേശിൽ രാംപൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും നടിയുമായ ജയപ്രദക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിവാദ പരാമർശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. രാംപൂറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അസംഖാൻ എതിർ സ്ഥാനാർഥി കൂടിയായ ജയപ്രദക്കെതിരെ മോശം പരാമർശം നടത്തിയത്.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്‍റെ വിവാദ പരാമർശം. ''ഞാനാണ് ജയപ്രദയെ രാംപൂരിന് പരിചയപ്പെടുത്തി പ്രശസ്തയാക്കിയത്. അവരെ ആരെങ്കിലും സ്പർശിക്കാനോ മോശം പരാമർശം നടത്താനോ ഞാൻ അനുവദിച്ചിരുന്നില്ല. അങ്ങനെ അവർ നിങ്ങളെ 10 വർഷക്കാലം പ്രതിനിധീകരിച്ചു. അവരെ തിരിച്ചറിയാൻ നിങ്ങൾക്ക് 17 വർഷമെടുത്തു. എന്നാൽ അവർ കാക്കി അടിവസ്ത്രം ധരിച്ചത് ഞാൻ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞു'' എന്നായിരുന്നു അസംഖാൻ പറഞ്ഞത്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവടക്കമുള്ള മുതിർന്ന നേതാക്കൾ ഈ റാലിയിൽ പങ്കെടുത്തിരുന്നു. 

അതിനിടെ, താൻ ബിജെപി സ്ഥാനാർഥിയെ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമർശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാൻ രംഗത്തെത്തി. ഒരാളുടേയും പേര് പരാമർശിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാൽ രാംപുരിൽ മത്സരിക്കില്ലെന്നും അസംഖാൻ വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top