19
July 2019 - 12:52 am IST

Download Our Mobile App

Flash News
Archives

Kerala

thiruvananthapuram-udf-candidate-shashi-tharoor-gets-injured

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു; ശശി തരൂരിന് തലയ്ക്കും കാലിനും പരുക്ക് 

Published:15 April 2019

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി താഴെ വീഴുകയായിരുന്നു. തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ താഴെവീണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു പരുക്കേറ്റു. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി താഴെ വീഴുകയായിരുന്നു. തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

തിങ്കളാഴ്ച രാവിലെയാണ് സംഭവം. തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ച നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു.  ഉടൻ തന്നെ പാർട്ടി പ്രവര്‍ത്തകർ അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റ ശശി തരൂരിന്‍റെ തലയിൽ ആറ് സ്റ്റിച്ച് ഇടേണ്ടിവന്നു. കാലിലും പരുക്കുണ്ട്.


വാർത്തകൾ

Sign up for Newsletter



top