Flash News
Archives

National

three-maoist-killed-in-encounter-jharkhand

ഏറ്റുമുട്ടൽ: ജാർഖണ്ഡിൽ ഒരു സിആർപിഎഫ് ജവാനും മൂന്ന് നക്സലുകളും കൊല്ലപ്പെട്ടു

Published:15 April 2019

പ്രത്യേക ദൗത്യത്തിന്‍റെ ഭാഗമായി കാട്ടിലെത്തിയ ഏഴംഗ സുരക്ഷാസേനക്ക് നേരെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു.

ഗിരിദിഹ്: ജാർഖണ്ഡിലെ ബെൽബഘട്ടിൽ നക്സലുകൾക്ക് നേരെ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകളും കൊല്ലപ്പെട്ടു. സൈനിക നടപടിക്കിടെ ഒരു സിആർ‌പിഎഫ് ജവാൻ വീരമൃത്യു വരിച്ചു. 

പ്രത്യേക ദൗത്യത്തിന്‍റെ ഭാഗമായി കാട്ടിലെത്തിയ ഏഴംഗ സുരക്ഷാസേനക്ക് നേരെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ സേന ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് നിന്നും എ.കെ-47 റൈഫിൾ, മൂന്ന് മാഗസിനുകൾ, നാല് പൈപ്പ് ബോംബ് എന്നിവ കണ്ടെത്തിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top