Flash News
Archives

Kerala

suresh-gopi-visits-nss-headquarters

സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തി, അര മണിക്കൂറോളം കൂടിക്കാഴ്ച

Published:15 April 2019

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി അരമണിക്കുറോളം നേരം കൂടിക്കാഴ്ച നടത്തി. സുകുമാരൻ നായരുടെ അനുഗ്രഹമുണ്ടെന്നും കാണാൻ വരേണ്ടത് തന്‍റെ കടമയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു

ചങ്ങനാശ്ശേരി: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി അരമണിക്കുറോളം നേരം കൂടിക്കാഴ്ച നടത്തി. സുകുമാരൻ നായരുടെ അനുഗ്രഹമുണ്ടെന്നും കാണാൻ വരേണ്ടത് തന്‍റെ കടമയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു.

2015ൽ ഇറക്കി വിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'അങ്ങനെ എത്രയെത്ര എപ്പിസോഡുകൾ' ജീവിതത്തിലുണ്ടാകാറുണ്ട്. അച്ഛനും അമ്മയുമില്ലാത്ത തനിക്ക് അനുഗ്രഹമാണ് സുകുമാരൻ നായരെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. 

സുരേഷ് ഗോപി 2015ൽ എൻഎസ്എസ് ആസ്ഥാം സന്ദർ‌ശിക്കാനാത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ സുകുമാരൻ നായർ കൂട്ടാക്കാത്തത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടർന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എൻഎസ്എസ് അന്നു നൽകിയ വിശദീകരണം. അതേസമയം, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളോടും സമദൂര നിലപാടിൽ തന്നെ തുടരുമെന്നാണ് എൻഎസ്എസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.


വാർത്തകൾ

Sign up for Newsletter



top