18
June 2019 - 10:18 pm IST

Download Our Mobile App

Flash News
Archives

Crime

cpim-workers-attacked-family-in-parassala

ഫ്ളക്സ് തകർത്ത നിലയിൽ: കുടുംബത്തിനു നേരെ ആക്രമണം, പിന്നിൽ സിപിഎമ്മെന്ന് പരാതി

Published:15 April 2019

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ലക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഉദയന്‍കുളങ്ങര സ്വദേശി വേലപ്പനും ചെറുമകള്‍ക്കുമാണ് മര്‍ദനമേറ്റത്.

പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും മുത്തച്ഛനേയും സിപിഎം പ്രവർത്തകർ അക്രമിച്ചതായി പരാതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ലക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഉദയന്‍കുളങ്ങര സ്വദേശി വേലപ്പനും ചെറുമകള്‍ക്കുമാണ് മര്‍ദനമേറ്റത്. സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്തു.

മുത്തച്ഛനെ തല്ലുന്നതു കണ്ട് പിടിച്ചു മാറ്റാനെത്തിയ പെൺകുട്ടിയേയും മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെയുള്ള മൂന്നംഗ സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.


വാർത്തകൾ

Sign up for Newsletter



top