Flash News
Archives

Cricket

indian-world-cup-squad-announcement

ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു: കോഹ്‌ലി നയിക്കും, പന്തും റായിഡുവും പുറത്ത്

Published:15 April 2019

5 അംഗ ടീമിനെ നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നയിക്കും. മുൻ‌ നായകനും പരിചയസമ്പന്നനുമായ എം.എസ് ധോണിയും ടീമിൽ ഇടംപിടിച്ചു. ടീമിൽ മൂന്ന് വീതം സ്പിന്നർമാരും പേസർമാരും ഇടംപിടിച്ചിട്ടുണ്ട്. 

മുംബൈ: ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നയിക്കും. മുൻ‌ നായകനും പരിചയസമ്പന്നനുമായ എം.എസ് ധോണിയും ടീമിൽ ഇടംപിടിച്ചു. ടീമിൽ മൂന്ന് വീതം സ്പിന്നർമാരും പേസർമാരും ഇടംനേടിയിട്ടുണ്ട്. 

പകരക്കാരൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ദിനേശ് കാർത്തിക് ടീമിൽ ഇടംനേടി. യുവ ഓൾറൗണ്ടർ വിജയ് ശങ്കറും മുൻനിര ബാറ്റ്സ്മാൻ ലോകേഷ് രാഹുലും ടീമിലെത്തി. അതേസമയം, യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തും മധ്യനിര ബാറ്റ്സ്മാനായ അമ്പാട്ടി റായിഡുവും ടീമിൽ നിന്നും പുറത്തായി. 

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, എം.എസ് ധോണി (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്, ലോകേഷ് രാഹുൽ, വിജയ് ശങ്കർ, കേദാർ ജാദവ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.


വാർത്തകൾ

Sign up for Newsletter



top