22
August 2019 - 10:36 am IST

Download Our Mobile App

Flash News
Archives

Cricket

ipl-2019-srh-vs-csk

ഉ​ദി​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദ്

Published:16 April 2019

ഇ​ന്നു രാ​ത്രി എ​ട്ടു മ​ണി​ക്ക് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ നി​ല​വി​ലെ ചാം​പ്യ​നും പോ​യി​ന്‍റ് ടേ​ബി​ളി​ലെ ഒ​ന്നാ​മ​ൻ​മാ​രു​മാ​യ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നെ നേ​രി​ടു​മ്പോ​ൾ സ​ൺ​റൈ​സേ​ഴ്സി​ന്‍റെ ല​ക്ഷ്യം ജ​യം മാ​ത്രം.

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ന​ന്നാ​യി തു​ട​ങ്ങി​യ​ശേ​ഷം പി​ന്നോ​ക്കം പോ​യ ടീ​മാ​ണ് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്. മൂ​ന്നു തു​ട​ർ തോ​ൽ​വി​ക​ളു​ടെ നി​രാ​ശ​യി​ലാ​ണ് ഹൈ​ദ​രാ​ബാ​ദി സം​ഘം. ഇ​ന്നു രാ​ത്രി എ​ട്ടു മ​ണി​ക്ക് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ നി​ല​വി​ലെ ചാം​പ്യ​നും പോ​യി​ന്‍റ് ടേ​ബി​ളി​ലെ ഒ​ന്നാ​മ​ൻ​മാ​രു​മാ​യ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നെ നേ​രി​ടു​മ്പോ​ൾ സ​ൺ​റൈ​സേ​ഴ്സി​ന്‍റെ ല​ക്ഷ്യം ജ​യം മാ​ത്രം. എ​ന്നാ​ൽ ഉ​ശി​ര​ൻ ഫോ​മി​ലു​ള്ള സൂ​പ്പ​ർ കി​ങ്സി​നെ കീ​ഴ​ട​ക്കാ​ൻ സ​ൺ​റൈ​സേ​ഴ്സ് സ​ർ​വ ഊ​ർ​ജ​വും വി​നി​യോ​ഗി​ക്കേ​ണ്ടി​വ​രും.

മി​ഡി​ൽ ഓ​ർ​ഡ​റി​ന്‍റെ താ​ള​പ്പി​ഴ​യാ​ണ് സ​ൺ​റൈ​സേ​ഴ്സി​ന്‍റെ പ്ര​ശ്നം. മ​നീ​ഷ് പാ​ണ്ഡെ, ദീ​പ​ക് ഹൂ​ഡ, യൂ​സ​ഫ് പ​ഠാ​ൻ എ​ന്നി​വ​രൊ​ന്നും ഫോ​മി​ല​ല്ല. ഡേ​വി​ഡ് വാ​ർ​ണ​റും ജോ​ണി ബെ​യ​ർ​സ്റ്റോ​യും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ സ​ൺ​റൈ​സേ​ഴ്സ് ബാ​റ്റി​ങ്ങി​ന് അ​ടി​തെ​റ്റു​ന്നു. ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണും തി​ള​ങ്ങു​ന്നി​ല്ല. ഈ ​പ്ര​ശ്ന​ത്തി​ന് അ​വ​ർ പ​രി​ഹാ​രം ക​ണ്ടേ മ​തി​യാ​വൂ. ഭു​വ​നേ​ശ്വ​ർ കു​മാ​റും റാ​ഷി​ദ് ഖാ​നും മു​ഹ​മ്മ​ദ് ന​ബി​യും ഉ​ൾ​പ്പെ​ട്ട സ​ൺ​റൈ​സേ​ഴ്സ് ബൗ​ളി​ങ് നി​ര ശ​ക്ത​മാ​ണ്. എ​ന്നാ​ൽ റാ​ഷി​ദ് ഖാ​നു മാ​ത്ര​മേ സ്ഥി​ര​ത പു​ല​ർ​ത്താ​ൻ സാ​ധി​ക്കു​ന്നു​ള്ളു. 

 ഒ​രു മ​ത്സ​രം കൂ​ടി ജ​യി​ച്ചാ​ൽ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീ​മാ​യി സൂ​പ്പ​ർ കി​ങ്സ് മാ​റും. അ​തി​നാ​ൽ ജ​യം സ്വ​ന്ത​മാ​ക്കാ​ൻ അ​വ​ർ വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ പോ​ര​ടി​ക്കു​മെ​ന്ന​ത് ഉ​റ​പ്പ്. എം.‌​എ​സ്. ധോ​ണി​യു​ടെ  ത​ന്ത്ര​പ​ര​മാ​യ ക്യാ​പ്റ്റ​ൻ​സി​യാ​ണ് സൂ​പ്പ​ർ കി​ങ്സി​ന്‍റെ ശ​ക്തി. ധോ​ണി​യു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളെ​ല്ലാം ഇ​തു​വ​രെ വി​ജ​യ​മാ​യി​രു​ന്നു. ധോ​ണി​ക്കൊ​പ്പം ഫാ​ഫ് ഡു ​പ്ലെ​സി​സും സു​രേ​ഷ് റെ​യ്ന​യും അ​മ്പാ​ട്ടി റാ​യു​ഡു​വും കോ​ദാ​ർ ജാ​ദ​വും ഇ​ടം​പി​ടി​ക്കു​ന്ന ചെ​ന്നൈ ബാ​റ്റി​ങ് ക​രു​ത്തു​റ്റ​താ​ണ്. ഇ​മ്രാ​ൻ താ​ഹി​റും ദീ​പ​ക് ച​ഹ​റും ഹ​ർ​ഭ​ജ​ൻ സി​ങ്ങും പ​ന്തേ​റി​ലും മി​ക​ച്ചു നി​ൽ​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top