22
August 2019 - 10:17 am IST

Download Our Mobile App

Flash News
Archives

Kollywood

after-one-decade-yesudas-going-to-sing-for-ilayaraja

പത്തു വർഷങ്ങൾക്കു ശേഷം ഇളയരാജയും യേശുദാസും ഒന്നിക്കുന്നു

Published:17 April 2019

പതിറ്റാണ്ടുകൾക്ക് ശേഷം വിജയ് ആന്‍റണി നായകനാവുന്ന തമിഴരശൻ എന്ന സിനിമക്ക് വേണ്ടി ഗാനഗന്ധർവ്വനും ഇശൈഞ്ജാനിയും ഒന്നിക്കുകയാണ്. 

ചെന്നൈ: തമിഴിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കൂട്ടായ്മയായിരുന്ന ഇളയരാജ- യേശുദാസ് ടീം. എഴുപതുകൾ മുതൽ മൂന്ന് പതിറ്റാണ്ടോളം കാലം തമിഴ് സിനിമയ്ക്ക്  ഇവർ നൽകിയ സംഭാവനകൾ ഗാനാസ്വാദകർക്ക് എന്നും കർണാമൃതമാണ്. പതിറ്റാണ്ടുകൾക്ക് ശേഷം വിജയ് ആന്‍റണി നായകനാവുന്ന തമിഴരശൻ എന്ന സിനിമക്ക് വേണ്ടി ഗാനഗന്ധർവ്വനും ഇശൈഞ്ജാനിയും ഒന്നിക്കുകയാണ്. 

ഫെപ്സ്സി ജീ. ശിവ നിർമ്മിച്ച് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇനിയുമുണ്ട് മലയാള സാന്നിധ്യം. രമ്യാ നമ്പീശനാണ് നായിക. സുരേഷ് ഗോപി വളരെ നാളുകൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.


വാർത്തകൾ

Sign up for Newsletter



top