22
August 2019 - 10:11 am IST

Download Our Mobile App

Flash News
Archives

Mollywood

mohanlal

ഒടുക്കം മറ്റൊരു തുടക്കം മാത്രം; ലൂസിഫർ രണ്ടാം ഭാഗവുമായി പൃഥ്വി

Published:17 April 2019

ഒടുക്കം മറ്റൊരു തുടക്കം മാത്രം എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.ചിത്രത്തിന്‍റെ ക്ലൈമാക്സിൽ കാണുന്ന മോഹൻലാലിന്‍റെ ഖുറേഷ് അബ്രാം എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ബോക്സ് ഓഫിസ് റെക്കോർഡുകളെല്ലാം തകർത്ത് തിയെറ്ററിൽ വിജയകരമായി മുന്നേറുക‍യാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. ആരാധകർക്ക് ആവേശം പകരാൻ പുതിയ വാർത്തയുമായെത്തിയിരി ക്കുകയാണിപ്പോൾ പൃഥ്വി. ലൂസിഫറിന്‍റെ ഏറ്റവും ഒടുവിലത്തെ ക്യാരക്റ്റർ പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

ചിത്രത്തിന്‍റെ ക്ലൈമാക്സിൽ കാണുന്ന മോഹൻലാലിന്‍റെ ഖുറേഷ് അബ്രാം എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ പോസ്റ്ററിലെ വാചകങ്ങളാണ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകൾ നൽകുന്നത്. ഒടുക്കം മറ്റൊരു തുടക്കം മാത്രം എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന കമന്‍റുകളാണ് പോസ്റ്ററിന് അധികവും ലഭിച്ചിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top