22
August 2019 - 11:36 am IST

Download Our Mobile App

Flash News
Archives

Mollywood

prakasante-metro-releases-on-may-3rd

'പ്രകാശന്‍റെ മെട്രോ' മെയ് 3ന് തിയറ്ററുകളിലെത്തുന്നു

Published:17 April 2019

ഒരു പെൺകുട്ടി നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ കാൾ വിശ്വസിച്ചു എറണാകുളം പട്ടണത്തിലേക്ക് വരികയാണ്. വന്നു കയറുന്നത്, ഒരു പക്കാ തല്ലിപ്പൊളിയുടെ വണ്ടിയിൽ. തുടർന്നു ഉണ്ടാകുന്ന രസകരവും സംഘർഷഭരിതവുമായ ഹാസ്യരസ പ്രധാനവുമായ പ്രമേയമാണ് ചിത്രത്തിന്‍റേത്.

കൊച്ചി: ഹസീന സുനീർ എന്ന യുവസംവിധായിക ആദ്യമായി ചെയ്യുന്ന സിനിമയാണ് പ്രകാശന്‍റെ മെട്രോ. ഈ സിനിമ ഒരു റോഡ്മൂവി ആണ്. ഒരു ദിവസത്തെ കഥ പറയുന്ന റിയാലിറ്റി സ്റ്റോറിയാണിത്. 

ഒരു പെൺകുട്ടി നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ കാൾ വിശ്വസിച്ചു എറണാകുളം പട്ടണത്തിലേക്ക് വരികയാണ്. വന്നു കയറുന്നത്, ഒരു പക്കാ തല്ലിപ്പൊളിയുടെ വണ്ടിയിൽ. തുടർന്നു ഉണ്ടാകുന്ന രസകരവും സംഘർഷഭരിതവുമായ ഹാസ്യരസ പ്രധാനവുമായ പ്രമേയമാണ് ചിത്രത്തിന്‍റേത്.

ദിനേശ് പ്രഭാകർ, പാഷാണം ഷാജി, നോബി, ചെമ്പിൽ അശോകൻ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ്, ഇർഷാദ്, അഞ്ജന അപ്പുകുട്ടൻ, അനഘ ജാനകി, ജയൻ ചേർത്തല, ശശാങ്കൻ, തരികിട സാബു, നസീർ മഞ്ഞാടിയിൽ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

മനോഹരമായ രണ്ടു പാട്ടുകൾ ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. ശ്യാമിന്‍റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യനാണ് ഈണം പകർന്നത്. നജിം അർഷാദ്, ശ്വേതാ മോഹൻ, ഹരിശങ്കർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top