Flash News
Archives

Market

cardamom-price

ഏലത്തിന് പൊന്നു വില

Published:17 April 2019

കൊ​ച്ചി: ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം റെ​​​ക്കോ​ഡ് വീ​​​ണ്ടും തി​​​രു​​​ത്തി ഏ​​​ല​​​ക്ക ​​വി​​​ല കു​​​തി​​​ക്കു​​​ന്നു. പു​​​റ്റ​​​ടി സ്പൈ​സ​​​സ് പാ​​​ർ​​​ക്കി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ഇ​​-​ലേ​​​ല​​​ത്തി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ശ​​​രാ​​​ശ​​​രി വി​​​ല​​​യാ​​​യ 1760.12 രൂ​​​പ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വ​​​ണ്ട​​​ൻ​​​മേ​​​ട് ഇ​​​ടു​​​ക്കി ഡി​​​സ്ട്രി​​​ക്‌​റ്റ് ട്ര​​​ഡീ​​​ഷ​​​ണ​​​ൽ കാ​​​ർ​​​ഡ​​​മം പ്രൊ​​​ഡ്യൂ​​​സ​​​ർ ക​​​മ്പ​നി ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ലേ​​​ല​​​ത്തി​​​ൽ 200 ലോ​​​ട്ടു​​​ക​​​ളി​​​ലാ​​​യി 34,453 കി​​​ലോ​​​ഗ്രാം ഏ​​​ല​​​ക്ക പ​​​തി​​​ഞ്ഞു. 2127 രൂ​​​പ​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്ന വി​​​ല.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​ന് പു​​​റ്റ​​​ടി സ്പൈ​സ​​​സ് പാ​​​ർ​​​ക്കി​​​ൽ ന​​​ട​​​ന്ന ഇ​​-​ലേ​​​ല​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 1719.55 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഇ​​​തി​​​നു​​​മു​​​മ്പു​​​ള്ള ഉ​​​യ​​​ർ​​​ന്ന ശ​​​രാ​​​ശ​​​രി വി​​​ല. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന ലേ​​​ല​​​ത്തി​​​ലും ശ​​​രാ​​​ശ​​​രി വി​​​ല 1711.78 രൂ​​​പ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി 1600നും 1700​​​നും ഇ​​​ട​​​യി​​​ൽ വി​​​ല ല​​​ഭി​​​ച്ചി​​​രു​​​ന്നു. കൂ​​​ടാ​​​തെ ഏ​​​ല​​​ക്കാ​​യു​​​ടെ ഉ​​​യ​​​ർ​​​ന്ന​​ വി​​​ല ആ​​​റു​​​മാ​​​സ​​​ത്തി​​​നി​​​ടെ പ​​​തി​​​നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് 2000 രൂ​​​പ ക​​​ട​​​ക്കു​​​ന്ന​​​ത്.

വേ​​​ന​​​ൽ​​​മ​​​ഴ​​​യു​​​ടെ അ​​​ഭാ​​​വ​വും വ​ര​ള്‍ച്ച​മൂ​ലം ഏ​ലം ചെ​ടി​ക​ള്‍ വ്യാ​പ​ക​മാ​യി ഉ​ണ​ങ്ങു​ന്ന​തു​മാ​ണ് വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണം. മ​​​ഴ​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഈ​ ​​വ​​​ർ​​​ഷ​​​ത്തെ ഏ​​​ല​​​ക്ക സീ​​​സ​​​ണും താ​​​മ​​​സി​​​ക്കും. സാ​​​ധാ​​​ര​​​ണ​​​യാ​​​യി വേ​​​ന​​​ൽ​​​മ​​​ഴ ല​​​ഭി​​​ക്കു​​​മ്പോ​​​ൾ ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് സീ​​​സ​​​ണ്‍ തു​​​ട​​​ങ്ങു​​​ന്ന​​​ത്. ഇ​​​ത്ത​​​വ​​​ണ നേ​​​രി​​​യ​​ തോ​​​തി​​​ൽ ​​പോ​​​ലും വേ​​​ന​​​ൽ​​​മ​​​ഴ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഓ​​​ഗ​​​സ്റ്റി​​​ലോ സെ​​​പ്റ്റം​​​ബ​​​റി​​​ലോ മാ​​​ത്ര​​​മേ സീ​​​സ​​​ണ്‍ ആ​​​രം​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ.


വാർത്തകൾ

Sign up for Newsletter



top