22
August 2019 - 11:44 am IST

Download Our Mobile App

Flash News
Archives

Updates

reliance-mukesh-ambani

ഓ​ണ്‍ലൈ​ന്‍ വ​മ്പ​ന്‍മാ​രെ വി​റ​പ്പി​ക്കാ​ന്‍ റി​ല​യ​ന്‍സ്

Published:17 April 2019

റി​ല​യ​ന്‍സ് ഇ​ന്‍ഫോ​കോം, റി​ല​യ​ന്‍സ് റീ​ടെ‌​യ്ൽ എ​ന്നീ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​മാ​യി​രി​ക്കും പു​തി​യ സം​രം​ഭം

കൊ​ച്ചി: ഓ​ണ്‍ലൈ​ന്‍ വി​പ​ണി​യി​ലെ സാ​ധ്യ​ത​ക​ള്‍ പൂ​ര്‍ണ​മാ​യി നേ​ടാ​നു​ള്ള വ​ന്‍ പ​ദ്ധ​തി​യു​മാ​യി റി​ല​യ​ന്‍സ് രം​ഗ​ത്ത് എ​ത്തു​ന്നു. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ ഇ-​കോ​മേ​ഴ്സ് രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​യ്ക്കാ​നാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ജി​യോ​യി​ലൂ​ടെ ടെ​ലി​കോം രം​ഗ​ത്ത് വ​ന്‍മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച റി​ല​യ​ന്‍സ്, ഇ-​കോ​മേ​ഴ്സ് രം​ഗ​ത്തും ഇ​താ​വ​ര്‍ത്തി​ക്കു​മെ​ന്നാ​ണ് വി​പ​ണി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2018 ജൂ​ലൈ​യി​ലാ​ണ് ക​മ്പ​നി​യു​ടെ ഓ​ണ്‍ലൈ​ന്‍-​ടു-​ഓ​ഫ്‌​ലൈ​ന്‍ സം​രം​ഭ​ത്തെ​പ്പ​റ്റി ചെ​യ​ര്‍മാ​ന്‍ മു​കേ​ഷ് അം​ബാ​നി പ്ര​ഖ്യാ​പി​ച്ച​ത്. റി​ല​യ​ന്‍സ് ഇ​ന്‍ഫോ​കോം, റി​ല​യ​ന്‍സ് റീ​ടെ‌​യ്ൽ എ​ന്നീ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​മാ​യി​രി​ക്കും പു​തി​യ സം​രം​ഭം.

വ​മ്പ​ന്‍ ബ്രാ​ന്‍ഡു​ക​ളും പ്ര​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ളും ഒ​രു​പോ​ലെ വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശി​ക നെ​റ്റ്‌​വ​ര്‍ക്കു​ക​ളാ​യി ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ അ​ണി​നി​ര​ത്തു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ-​കോ​മേ​ഴ്സ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി റി​ല​യ​ന്‍സ് ത​ങ്ങ​ളു​ടെ ബ്രാ​ന്‍ഡു​ക​ള്‍ ആ​മ​സോ​ണ്‍, ഫ്ലി​പ്കാ​ര്‍ട്ട് തു​ട​ങ്ങി​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ല്‍ നി​ന്ന് പി​ന്‍വ​ലി​ച്ചു തു​ട​ങ്ങി.

തു​ണി​ത്ത​ര​ങ്ങ​ള്‍, ഷൂ, ​ലൈ​ഫ്സ്റ്റൈ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ ഇ​തി​ലു​ള്ള​ത്. റി​ല​യ​ന്‍സി​ന്‍റെ ഗി​ഫ്റ്റു കൂ​പ്പ​ണു​ക​ളി​ല്‍ നി​ന്നു​ള്ള വ്യാ​പാ​രം അ​വ​രു​ടെ ഓ​ണ്‍‌​ലൈ​ന്‍ സ്റ്റോ​റു​ക​ളി​ല്‍ നി​ന്നാ​ക്കു​ക​യാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര ഫാ​ഷ​ന്‍ ലൈ​ഫ്സ്റ്റൈ​ല്‍ ബ്രാ​ന്‍ഡു​ക​ളു​മാ​യി ഏ​റ്റ​വു​മ​ധി​കം ക​രാ​റു​ക​ളു​ള്ള ഇ​ന്ത്യ​ന്‍ ക​മ്പ​നി​യാ​ണ് റി​ല​യ​ന്‍സ്. ജോ​യ്ന്‍റ് വെ​ന്‍ച്വ​ര്‍ അ​ല്ലെ​ങ്കി​ല്‍ മാ​സ്റ്റ​ര്‍ ഫ്രാ​ഞ്ചൈ​സി ക​രാ​ര്‍ എ​ന്നി​വ​യാ​ണ് അ​ധി​ക​വും.

ഡീ​സ​ല്‍, കേ​റ്റ് സ്പേ​ഡ്, സ്റ്റീ​വ് മാ​ഡ​ന്‍, മാ​ര്‍ക്സ് ആ​ൻ​ഡ് സ്പെ​ന്‍സ​ര്‍ പോ​ലു​ള്ള പ​ന്ത്ര​ണ്ടോ​ളം ആ​ഗോ​ള ബ്രാ​ന്‍ഡു​ക​ളു​ടെ ഇ​ന്ത്യ​യി​ലെ വി​ൽ​പ്പ​നാ​വ​കാ​ശം റി​ല​യ​ന്‍സി​നാ​ണ്. ഇ​വ​യി​ല്‍ പ​ല​തും ഇ​പ്പോ​ള്‍ ആ​മ​സോ​ണ്‍, ഫ്ലി​പ്കാ​ര്‍ട്ട്, മി​ന്ത്ര, ജ​ബോ​ങ്, ടാ​റ്റ ക്ലി​ക്ക് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ കൂ​ടി വി​ല്‍ക്കു​ന്നു​മു​ണ്ട്. ക​ളി കാ​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങി​യാ​ല്‍ അ​തു റി​യ​ന്‍സി​ലൂ​ടെ മാ​ത്ര​മാ​വും ഇ​ന്ത്യ​യി​ല്‍ വി​ല്‍ക്കു​ക. അ​ല്ലെ​ങ്കി​ല്‍ മ​റ്റാ​രും കൊ​ടു​ക്കു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടി​യ ഓ​ഫ​റു​ക​ള്‍ ഇ​വ​ര്‍ക്ക് ന​ല്‍കാ​ന്‍ സാ​ധി​ക്കും. 

ഇ​ത്ര​യ​ധി​കം ബ്രാ​ന്‍ഡു​ക​ള്‍ ഇ-​പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ നി​ന്ന് റി​ല​യ​ന്‍സ് പി​ന്‍വ​ലി​ച്ചാ​ല്‍ നി​ല​വി​ലെ ഇ-​കോ​മേ​ഴ്സ് ക​മ്പ​നി​ക​ള്‍ക്ക് ക്ഷീ​ണ​മാ​കു​മെ​ന്ന് എ​ടു​ത്തു​പ​റ​യേ​ണ്ട​തി​ല്ല. തേ​ര്‍ഡ് പാ​ര്‍ട്ടി മാ​ര്‍ക്ക​റ്റ് പ്ലാ​റ്റ്ഫോ​മു​ക​ള്‍ക്ക് ഇ​നി പു​തി​യ സ്റ്റോ​ക്കു​ക​ള്‍ ന​ല്‍കേ​ണ്ടെ​ന്നാ​ണ് റി​ല​യ​ന്‍സ് ബ്രാ​ന്‍ഡ്സി​ന് ഹെ​ഡ് ഓ​ഫി​സി​ല്‍ നി​ന്ന് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ര്‍ദേ​ശം. നി​ല​വി​ല്‍ റി​ല​യ​ന്‍സി​ന്‍റെ സ്വ​ന്തം ഓ​ണ്‍ലൈ​ന്‍ ഷോ​പ്പി​ങ് സൈ​റ്റാ​യ അ​ജി​യോ ഡോ​ട്ട് കോ​മി​ലൂ​ടെ മാ​ത്രം ഇ​വ വി​റ്റാ​ല്‍ മ​തി​യെ​ന്നാ​ണ് സ​ബ്സി​ഡി​യ​റി​ക​ള്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന നി​ര്‍ദേ​ശം.


വാർത്തകൾ

Sign up for Newsletter



top