Flash News
Archives

Football

messi-ronaldo

മെ​സി മാ​സ്; അ​യാ​ക്സ് ക്ലാ​സ്

Published:17 April 2019

നൗ ​കാം​പി​ൽ മ​ത്സ​ര​ഗ​തി മെ​സി​ക്കും കൂ​ട്ട​രു​ടെ​യും താ​ള​ത്തി​നൊ​ത്തു നി​ന്നു. ര​ണ്ടു ഗോ​ള​ടി​ച്ച മെ​സി പ​തി​വു​പോ​ലെ ബാ​ഴ്സ​യു​ടെ ഹീ​റോ​യാ​യി​മാ​റി. ‌ഫി​ലി​പ്പെ കു​ട്ടീ​ഞ്ഞോ ബാ​ഴ്സ​യു​ടെ അ​ക്കൗ​ണ്ട് പൂ​ർ​ത്തി​യാ​ക്കി. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ യു​ണൈ​റ്റ​ഡി​ന്‍റെ ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ളാ​ണ് ക​ണ്ട​ത്. മാ​ർ​ക്വ​സ് റാ​ഷ്ഫോ​ർ​ഡി​ന്‍റെ ഷോ​ട്ട് ക്രോ​സ് ബാ​റി​നെ ചും​ബി​ച്ച​ക​ന്നു

മാ​ഡ്രി​ഡ്/ മി​ലാ​ൻ: ചാം​പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ വ​ൻ വാ​ഴ്ച​യും വ​ൻ വീ​ഴ്ച​യും. ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ലി​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് നി​ഷ്പ്ര​ഭ​മാ​ക്കി സ്പാ​നി​ഷ് ക​രു​ത്ത​ൻ ബാ​ഴ്സ​ലോ​ണ സെ​മി​യി​ലേ​ക്ക് കു​ള​മ്പ​ടി​ച്ചു ക​യ​റി​യ​പ്പോ​ൾ കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യെ​ത്തി​യ ഇ​റ്റാ​ലി​യ​ൻ ജൈ​ന്‍റ്സ് യു​വ​ന്‍റ​സി​നെ 2-1ന് ​അ​ട്ടി​മ​റി​ച്ച് ഡ​ച്ച് ടീം ​അ​യാ​ക്സ് ആം​സ്റ്റ​ർ​ഡാം അ​ത്ഭു​തം സൃ​ഷ്ടി​ച്ചു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 4-0 എ​ന്ന അ​ഗ്ര​ഗേ​റ്റ് സ്കോ​റി​ന് ബാ​ഴ്സ​യു​ടെ ജ​യം. യു​വ​ന്‍റ​സി​നു​മേ​ൽ അ​യാ​ക്സി​ന് ര​ണ്ടു പാ​ദ​ങ്ങ​ളി​ലു​മാ​യി 3-‌2ന്‍റെ മേ​ൽ​ക്കൈ ല​ഭി​ച്ചു. സ​മ​കാ​ലി​ക ഫു​ട്ബോ​ളി​ലെ സൂ​പ്പ​ർ താ​ര യു​ദ്ധ​ത്തി​ൽ ല​യ​ണ​ൽ മെ​സി ബാ​ഴ്സ​യ്ക്കൊ​പ്പം ജ​യം രു​ചി​ച്ച​പ്പോ​ൾ യു​വ​ന്‍റ​സി​ന്‍റെ തു​റു​പ്പു​ചീ​ട്ട് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ പ​രാ​ജി​ത​രു​ടെ വ​ശ​ത്തു​നി​ന്നു. 

നൗ ​കാം​പി​ൽ മ​ത്സ​ര​ഗ​തി മെ​സി​ക്കും കൂ​ട്ട​രു​ടെ​യും താ​ള​ത്തി​നൊ​ത്തു നി​ന്നു. ര​ണ്ടു ഗോ​ള​ടി​ച്ച മെ​സി പ​തി​വു​പോ​ലെ ബാ​ഴ്സ​യു​ടെ ഹീ​റോ​യാ​യി​മാ​റി. ‌ഫി​ലി​പ്പെ കു​ട്ടീ​ഞ്ഞോ ബാ​ഴ്സ​യു​ടെ അ​ക്കൗ​ണ്ട് പൂ​ർ​ത്തി​യാ​ക്കി. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ യു​ണൈ​റ്റ​ഡി​ന്‍റെ ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ളാ​ണ് ക​ണ്ട​ത്. മാ​ർ​ക്വ​സ് റാ​ഷ്ഫോ​ർ​ഡി​ന്‍റെ ഷോ​ട്ട് ക്രോ​സ് ബാ​റി​നെ ചും​ബി​ച്ച​ക​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വ​രു​ത്തി​യ പി​ഴ​വു​ക​ൾ ചു​വ​ന്ന ചെ​കു​ത്താ​ൻ​മാ​ർ​ക്ക് വി​ന​യാ​യി​ത്തീ​ർ​ന്നു. 16ാം മി​നി​റ്റി​ൽ യു​ണൈ​റ്റ​ഡി​ന്‍റെ ബോ​ക്സി​നു മു​ന്നി​ൽ​വ​ച്ച്‌ ആ​ഷ്‌​ലി യ​ങ്ങി​ൽ നി​ന്ന് മെ​സി പ​ന്ത് ക​വ​ർ​ന്നു. ആ​വ​ശ്യ​ത്തി​ന് സ്പേ​സ് ക​ണ്ടെ​ത്തി​യ മെ​സി മു​ന്നോ​ട്ടു​കു​തി​ച്ച​ശേ​ഷം തൊ​ടു​ത്ത ഉ​ശി​ര​ൻ ഷോ​ട്ട് യു​ണൈ​റ്റ​ഡ് വ​ല തു​ള​ച്ചു (1-0). നാ​ലു മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം മെ​സി​ക്ക് പ​ന്തു വീ​ണു കി​ട്ടി. മെ​സി പോ​സ്റ്റി​നെ ല​ക്ഷ്യം​വ​ച്ചു. ദു​ർ​ബ​ല​മാ​യ  ഷോ​ട്ട് മാ​ൻ.​യു ഗോ​ളി ഡേ​വി​ഡ് ഡി ​ഗി​യ​യു​ടെ കൈ​യി​ൽ നി​ന്ന് ചോ​ർ​ന്ന് ഗോ​ൾ​വ​ര ക​ട​ന്നു​പോ​യി (2-0). 

ര​ണ്ടാം പ​കു​തി​യി​ലും ക​ളി​യു​ടെ ഒ​ഴു​ക്കി​ൽ മാ​റ്റം​വ​ന്നി​ല്ല. 61ാം മി​നി​റ്റി​ൽ കു​ട്ടീ​ഞ്ഞോ​യു​ടെ ഉ​ശി​ര​ൻ ലോ​ങ് റേ​ഞ്ച് ഉ​ന്നം തെ​റ്റാ​തെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ വ​ല​യി​ലെ​ത്തി​യ​തോ​ടെ ഇം​ഗ്ലി​ഷ് പ്ര​തി​നി​ധി​ക​ൾ തി​രി​ച്ചു​വ​ര​വി​ന്‍റെ അ​വ​സാ​ന സാ​ധ്യ​ത​യി​ൽ നി​ന്നും അ​ക​ന്നു​പോ​യി. 

 ബാ​ഴ്സ​യും മെ​സി​യും സ്വ​ന്തം ക​ളം വാ​ണ​പ്പോ​ൾ സി​ആ​ർ7​നും യു​വ​ന്‍റ​സും സ്വ​ന്തം ത​ട്ട​ക​ത്തി​ൽ അ​ടി​തെ​റ്റി വീ​ണു​പോ​യി. അ​യാ​ക്സ് യു​വ​നി​ര​യു​ടെ ഊ​ർ​ജ​പ്ര​വാ​ഹ​ത്തെ ത​ട​യാ​ൻ യു​വ​ന്‍റ​സി​ന് ക​ഴി​ഞ്ഞി​ല്ല. 26ാം മി​നി​റ്റി​ൽ ക്രി​സ്റ്റ്യാ​നോ​യു​ടെ ട്രേ​ഡ് മാ​ർ​ക്ക് ഹെ​ഡ​റി​ലൂ​ടെ യു​വ​ന്‍റ​സ് ലീ​ഡ് കൈ​ക്ക​ലാ​ക്കി. പ​ക്ഷേ, പി​ന്നീ​ട​ങ്ങോ​ട്ട് ക​ളി​യു​ടെ ക​ടി​ഞ്ഞാ​ൺ അ​യാ​ക്സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലെ​ത്തി​ച്ചേ​ർ​ന്നു.

 34ാം മി​നി​റ്റി​ൽ വാ​ൻ ഡീ ​ബീ​ക്ക് അ​യാ​ക്സി​നു​വേ​ണ്ടി യു​വ​ന്‍റ​സ് ഗോ​ളി​യെ കീ​ഴ​ട​ക്കി (1-1). ര​ണ്ടാം പ​കു​തി​യി​ൽ മാ​ത്തി​സ് ഡി ​ലി​ഗ്റ്റും  (67ാം മി​നി​റ്റ്) സ്കോ​ർ ചെ​യ്ത​നേ​രം അ​യാ​ക്സ് ച​രി​ത്ര​ത്തി​ലെ ത​ന്നെ അ​വി​സ്മ​ര​ണീ​യ ജ​യ​ങ്ങ​ളി​ലൊ​ന്ന് സ്വ​ന്തം പേ​രി​ലെ​ഴു​തി. നി​ല​വി​ലെ ചാം​പ്യ​ൻ റ​യ​ൽ മാ​ഡ്രി​ഡി​നെ പു​റ​ത്തേ​ക്ക​ടി​ച്ച​തും അ​യാ​ക്സാ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top