22
August 2019 - 10:09 am IST

Download Our Mobile App

Flash News
Archives

Religious

church

ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ

Published:18 April 2019

പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകുകയും അവർക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്‍റെ ഓർമപുതുക്കലാണ് പെസഹ. ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ തുടങ്ങി.

കൊച്ചി: ക്രിസ്തുവിന്‍റെ അന്ത്യത്താഴ സ്മരണ പുതുക്കി ലോകമെങ്ങും ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകുകയും അവർക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്‍റെ ഓർമപുതുക്കലാണ് പെസഹ. ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ തുടങ്ങി.

അന്ത്യത്താഴത്തിന്‍റെ സ്മരണയിൽ ക്രൈസ്തവർ വീടുകളിൽ വൈകിട്ട് പെസഹ അപ്പം മുറിക്കും. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകുന്നു. പെസഹ വ്യാഴത്തിലെ അവസാന കുർബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാവുകയാണ്. 


വാർത്തകൾ

Sign up for Newslettertop