22
August 2019 - 10:59 am IST

Download Our Mobile App

Flash News
Archives

Crime

murder

കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ

Published:18 April 2019

കോട്ടയം നഗരത്തിൽ ഐഡ ജംഗ്ഷനിലെ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ കുത്തേറ്റിട്ടുണ്ട്.

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം നഗരത്തിൽ ഐഡ ജംഗ്ഷനിലെ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കെട്ടിടത്തിന്‍റെ നാലാം നിലയിൽ പണി നടക്കുന്നുണ്ട്.

എന്നാൽ ഇവിടെ പണി ചെയ്യുന്ന തൊഴിലാളിയല്ല കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം എസ്പി ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾ

Sign up for Newsletter



top