Flash News
Archives

National

no-alliance-with-aap-in-delhi-says-congress

4 സീറ്റ് കൊടുത്തിട്ടും എഎപി ധാരണ ലംഘിച്ചു: ഡൽഹിയിൽ സഖ്യമില്ലെന്ന് കോണ്‍ഗ്രസ്

Published:18 April 2019

നാല് സീറ്റ് വരെ നൽകാൻ തയ്യാറായിട്ടും ആം ആദ്മി പാർട്ടി ധാരണയിൽ നിന്നും പിന്നോട്ടുപോയി.

മറ്റു സംസ്ഥാനങ്ങളിലും സീറ്റ് വേണമെന്ന എഎപിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി)യുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്. ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ വ്യക്തമാക്കി. 

നാല് സീറ്റ് വരെ നൽകാൻ തയ്യാറായിട്ടും ആം ആദ്മി പാർട്ടി ധാരണയിൽ നിന്നും പിന്നോട്ടുപോയി. മറ്റു സംസ്ഥാനങ്ങളിലും സീറ്റ് വേണമെന്ന എഎപിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും പി.സി. ചാക്കോ പറഞ്ഞു. ഡൽഹി പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത് അടക്കമുള്ളവർ തെരഞ്ഞെടുപ്പിൽ‌ മത്സരിക്കും. ഡൽഹിയിൽ ഇടതു പാർട്ടികളുടെ അടക്കം പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top