Flash News
Archives

Analysis

jet-airways

ജെ​റ്റി​നെ വീ​ഴ്ത്തി​യ​ത് പി​ടി​വാ​ശി​യോ

Published:18 April 2019

ടാ​റ്റ സ​ണ്‍സി​ല്‍ നി​ന്നു​ള്ള ഏ​റ്റെ​ടു​ക്ക​ല്‍ ഓ​ഫ​ര്‍ നി​ര​സി​ച്ച​ത്  മ​റ്റൊ​രു വീ​ഴ്ച്ച​യാ​യി. പേ​ഴ്സ​ണ​ല്‍, പ്രൊ​ഫ​ഷ​ണ​ല്‍ എ​ന്നി​വ ത​മ്മി​ലു​ള്ള ദൂ​രം അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചി​ല്ല. ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹം വ​ള​രെ ഇ​മോ​ഷ​ണ​ല്‍ ആ​യി​രു​ന്നു.

മും​ബൈ: ജെ​റ്റ് എ​യ​ര്‍വേ​യ്സി​ന്‍റെ താ​ളം തെ​റ്റി​ച്ച​ത് ന​ട​ത്തി​പ്പു​കാ​രു​ടെ പി​ടി​വാ​ശി​യെ​ന്ന് വി​ല​യി​രു​ത്ത​ലു​ക​ള്‍. ഇ​ന്ന​ലെ സ​ര്‍വീ​സു​ക​ള്‍ നി​ര്‍ത്തു​ന്നു എ​ന്ന റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ലു​ക​ളും വ​ന്നു തു​ട​ങ്ങി​യ​ത്.വ്യോ​മ​യാ​ന രം​ഗ​ത്തെ വി​ദ​ഗ്ധ​രെ​യും, സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രെ​യും ഉ​ള്‍പ്പെ​ടു​ത്തി ന​ട​ത്തി​യ ഇ​ത്ത​രം വി​ല​യി​രു​ത്ത​ലു​ക​ളി​ല്‍ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഒ​രി​ക്ക​ല്‍ ജെ​റ്റ് എ​യ​ര്‍വേ​യ്സി​നെ സ്വ​ന്ത​മാ​യി പ​ടു​ത്തു​യ​ര്‍ത്തി​യ  ന​രേ​ഷ് ഗോ​യ​ലി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള പ​ല​തും സ​മ​യ​ത്ത് ഉ​ണ്ടാ​യി​ല്ല എ​ന്ന​താ​ണ്. പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ക​ര​ക​യ​റാ​ന്‍ ഉ​പ​ദേ​ശം തേ​ടി സ​മീ​പി​ച്ച വി​ദ​ഗ​ധ​രെ​ല്ലാം പു​തി​യ നി​ക്ഷേ​പ​ക​ന് വ​ഴി​മാ​റി​ക്കൊ​ടു​ക്കാ​ന്‍ ഗോ​യ​ലി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ജെ​റ്റി​ന്‍റെ മേ​ധാ​വി സ്ഥാ​നം ഉ​പേ​ക്ഷി​ക്കാ​ന്‍ ഗോ​യ​ല്‍ വി​സ​മ്മ​തി​ച്ചു. എ​ല്ലാ​യ്പ്പോ​ഴും പോ​ലെ ഈ ​പ്ര​തി​സ​ന്ധി​യും ത​നി​ക്ക് മ​റി​ക​ട​ക്കാ​നാ​വു​മെ​ന്ന് ഗോ​യ​ല്‍ വി​ശ്വ​സി​ച്ചു. പ​ക്ഷെ ഇ​ത്ത​വ​ണ അ​ത് ന​ട​ന്നി​ല്ല.

ടാ​റ്റ സ​ണ്‍സി​ല്‍ നി​ന്നു​ള്ള ഏ​റ്റെ​ടു​ക്ക​ല്‍ ഓ​ഫ​ര്‍ നി​ര​സി​ച്ച​ത്  മ​റ്റൊ​രു വീ​ഴ്ച്ച​യാ​യി. പേ​ഴ്സ​ണ​ല്‍, പ്രൊ​ഫ​ഷ​ണ​ല്‍ എ​ന്നി​വ ത​മ്മി​ലു​ള്ള ദൂ​രം അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചി​ല്ല. ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹം വ​ള​രെ ഇ​മോ​ഷ​ണ​ല്‍ ആ​യി​രു​ന്നു. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ അ​ത്ര​ക​ണ്ട് സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​മെ​യി​ല്‍ വ​രെ അ​ദ്ദേ​ഹം പ്രി​ന്‍റ്ഔ​ട്ട് എ​ടു​ത്താ​ണ​ത്രേ വാ​യി​ച്ചി​രു​ന്ന​ത്. ഫാ​ക്സ് മെ​ഷീ​നാ​ണ് കൂ​ടു​ത​ല്‍ പ്രി​യം. വാ​ട്സ് ആ​പ്പ് ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ​ത് ക​ഴി​ഞ്ഞ വ​ര്‍ഷ​വും.

എ​യ​ര്‍ലൈ​ന്‍ ത​ക​ര്‍ച്ച തു​ട​ങ്ങി​യ​പ്പോ​ള്‍ ഡി​സ്കൗ​ണ്ടു​ക​ള്‍ വാ​രി​ക്കോ​രി ന​ല്‍കു​ന്ന​തി​നെ എ​യ​ര്‍ലൈ​ന്‍ സി​ഇ​ഒ വി​ന​യ് ദു​ബെ എ​തി​ര്‍ത്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന് നി​ല​പാ​ടാ​ണ് മാ​നെ​ജ്മെ​ന്‍റ് ന​ല്‍കി​യ​ത്. അ​ടി​ക്ക​ടി മാ​നെ​ജ്മെ​ന്‍റ് തീ​രു​മാ​ന​ങ്ങ​ള്‍ മാ​റ്റി​മ​റി​ക്കു​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു രീ​തി. ജെ​റ്റി​ന്‍റെ തെ​റ്റാ​യ പ​ല തീ​രു​മാ​ന​ങ്ങ​ളു​ടേ​യും പി​ന്നി​ല്‍ ഗോ​യ​ലി​ന്‍റെ പി​ടി​വാ​ശി ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് എ​ത്തി​ഹാ​ദും ബാ​ങ്കു​ക​ളും ഇ​രു​വ​രോ​ടും സ്ഥാ​ന​മൊ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. 


വാർത്തകൾ

Sign up for Newsletter



top