Flash News
Archives

National

mukesh-ambani-backs-congress-candidate-for-lok-sabha-election

മുകേഷ് അംബാനിയുടെ പിന്തുണ കോൺഗ്രസിന്; വീഡിയോ

Published:18 April 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ മുംബൈയിൽ നിന്നും മത്സരിക്കുന്ന മുംബൈ ഘടകം കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റെയുടെ സ്ഥാനാർഥിത്വത്തെയാണ് മുകേഷ് അംബാനി പരസ്യമായി പിന്തുണച്ചത്.

മുംബൈ: നരേന്ദ്ര മോദി സർക്കാരിന്‍റെ ഭരണത്തിനു കീഴിൽ നേട്ടമുണ്ടാക്കിയത് അംബാനി കുടുംബം മാത്രമാണെന്ന തരത്തിൽ കോൺഗ്രസ് ദേശവ്യാപകമായി പ്രചാരണം നടത്തുന്നതിനിടെ, കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർ‌മാൻ മുകേഷ് അംബാനി രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ മുംബൈയിൽ നിന്നും മത്സരിക്കുന്ന മുംബൈ ഘടകം കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റെയുടെ സ്ഥാനാർഥിത്വത്തെയാണ് മുകേഷ് അംബാനി പരസ്യമായി പിന്തുണച്ചത്. മിലിന്ദ് ദേവ്റേ പുറത്തിറക്കിയ പ്രചാരണ വീഡിയോയിലാണ് രാജ്യത്തെ ഏറ്റവും വലിയ ധനികൻ കൂടിയായ മുകേഷ് അംബാനി കോൺഗ്രസിനെ പിന്തുണച്ച് പ്രത്യക്ഷപ്പെടുന്നത്.  

''മിലിന്ദ് ഈസ് ദി മാൻ ഫോർ സൗത്ത് മുംബൈ'' എന്നാണ് അംബാനി വീഡിയോയിൽ പറയുന്നത്. ''10 വർഷത്തോളം സൗത്ത് മുംബൈയെ പ്രതിനിധാനം ചെയ്ത ആളെന്ന നിലയിൽ മുംബൈ സൗത്ത് നിയോജകമണ്ഡലത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക ആവാസ വ്യവസ്ഥയെപ്പറ്റി മിലിന്ദിന് ആഴമായ അറിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു'' അദ്ദേഹം കൂട്ടിച്ചേർത്തു. അംബാനിക്കൊപ്പം കൊടാക്ക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊടാക്ക് ഉൾപ്പെടെ അഞ്ചോളം വൻകിട ചെറുകിട വ്യവസായികളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിക്ക് കേന്ദ്രസർക്കാർ റഫാൽ യുദ്ധവിമാനങ്ങളുടെ നിർമാണകരാർ നൽകിയത് വിവാദത്തിലാണ്.


വാർത്തകൾ

Sign up for Newsletter



top