Published:18 April 2019
കോഴിക്കോട്: ഒന്നരമാസം മാത്രം പ്രായമുള്ള കുട്ടിയുടെ വയറ്റിൽ നിന്നും ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു. മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് ഭ്രൂണം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്നു ഈ അപൂര്‍വ ശസ്ത്രക്രിയ.
അഞ്ചു ലക്ഷത്തിലൊരാള്‍ക്ക് മാത്രമാണ് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകുന്നതെന്ന് ഡോക്റ്റർമാർ പറയുന്നു. ശരീരത്തിനുള്ളില്‍ ഭ്രൂണത്തോട് സാമ്യമുള്ള കോശം അതിന്റെ ഇരട്ടയ്ക്കുള്ളില്‍ വളരുന്ന അവസ്ഥയാണിത്. ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി സുഖം പ്രാപിക്കുന്നതായി ഡോക്റ്റർമാർ അറിയിച്ചു.