22
August 2019 - 10:10 am IST

Download Our Mobile App

Flash News
Archives

National

second-phase-polling-latest-updates

ബംഗാളില്‍ വ്യാപക സംഘര്‍ഷം, രണ്ടാം ഘ​ട്ട വോട്ടെടുപ്പി​ൽ 66% പോളിങ്

Published:18 April 2019

പ​ശ്ചി​മ ബം​ഗാ​ളി​ൽ വ്യാപകമായും മ​ണി​പ്പു​രിൽ ചി​ല സ്ഥ​ല​ങ്ങ​ളിലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​റും ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​ശ്ന​മാ​യി. ഇ​തൊ​ഴി​ച്ചാ​ൽ പൊ​തു​വേ സ​മാ​ധാ​ന​പ​രം. 

​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 95 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ടം വോ​ട്ടെ​ടു​പ്പി​ൽ 66 ശ​ത​മാ​നം പോ​ളി​ങ് എ​ന്ന് ആ​ദ്യ ക​ണ​ക്കു​ക​ൾ. പു​തു​ച്ചേ​രി​യി​ൽ 80.47 ശ​ത​മാ​നം പേ​ർ വോ​ട്ടു ചെ​യ്തു. പ​ശ്ചി​മ ബം​ഗാ​ളി​ൽ വ്യാപകമായും മ​ണി​പ്പു​രിൽ ചി​ല സ്ഥ​ല​ങ്ങ​ളിലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​റും ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​ശ്ന​മാ​യി. ഇ​തൊ​ഴി​ച്ചാ​ൽ പൊ​തു​വേ സ​മാ​ധാ​ന​പ​രം. 

38 സീ​റ്റു​ക​ളി​ലേ​ക്കു വോ​ട്ടെ​ടു​പ്പു ന​ട​ന്ന ത​മി​ഴ്നാ​ട്ടി​ൽ 63.73 ശ​ത​മാ​നം പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. സം​സ്ഥാ​ന​ത്ത് 18 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 67.08 ശ​ത​മാ​ന​മാ​ണു പോ​ളി​ങ്. ക​ർ​ണാ​ട​ക​യി​ലെ 14 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 61.48%. ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലാ​ണ് ഉ​യ​ർ​ന്ന പോ​ളി​ങ്-72.97%. കു​റ​വ് ബം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ- 45.34%. 

പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​രാ​ശ​രി 76%. മ​ഹാ​രാ​ഷ്ട്ര​യി​ലെ 10 സീ​റ്റു​ക​ളി​ൽ ശ​രാ​ശ​രി 57.22 ശ​ത​മാ​ന​മാ​ണ് വൈ​കി​ട്ട് അ​ഞ്ചി​നു ക​ണ​ക്കു​കൂ​ട്ടി​യ​ത്. ഒ​ഡി​ഷ​യി​ൽ 64, ഛത്തി​സ്ഗ​ഡി​ൽ 69, ബി​ഹാ​റി​ൽ 62.52, യു​പി​യി​ൽ 62.30 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​ളി​ങ് ശ​ത​മാ​നം. ജ​മ്മു ക​ശ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ 15 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഉ​ധം​പു​രി​ൽ 70 ശ​ത​മാ​നം പേ​ർ വോ​ട്ടു​ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



top