Flash News
Archives

Kerala

weather-forecast-and-lightning-alert-in-kerala

മ​ഴ,​ മി​ന്ന​ൽ,​ സൂ​ര്യാ​ഘാ​തം: കോ​പി​ച്ച് പ്ര​കൃ​തി, മുന്നറിയിപ്പ്

Published:19 April 2019

വേ​ന​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് എ​ട്ടു വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ കാ​ര്‍മേ​ഘം ക​ണ്ടു തു​ട​ങ്ങു​ന്ന ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം. 

തി​രു​വ​ന​ന്ത​പു​രം: സൂ​ര്യാ​ത​പ​ത്തി​ന്‍റെ ആ​ഘാ​തം നി​ല​നി​ൽ​ക്കെ​ത്ത​ന്നെ ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലു​മാ​യി കേ​ര​ള​ത്തി​നു മീ​തെ വീ​ണ്ടും പ്ര​കൃ​തി​കോ​പം. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​ന്ത​രീ​ക്ഷ താ​പ​നി​ല ഓ​രോ സെ​ൽ​ഷ്യ​സ് കൂ​ടു​മ്പോ​ഴും ഇ​ടി​മി​ന്ന​ൽ 12 ശ​ത​മാ​നം ക​ണ്ടു വ​ർ​ധി​ക്കു​മെ​ന്ന് യു​എ​സി​ലെ ബെ​ർ​ക്കി​ലി സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. 

സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​യോ​ടും മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണു മു​ന്ന​റി​യി​പ്പ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച സൂ​ര്യാ​ഘാ​ത, സൂ​ര്യാ​ത​പ മു​ന്ന​റി​യി​പ്പു തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് താ​പ​നി​ല ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ ഉ​യ​രാം.

വേ​ന​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് എ​ട്ടു വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ കാ​ര്‍മേ​ഘം ക​ണ്ടു തു​ട​ങ്ങു​ന്ന ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം. 

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ശ്ര​ദ്ധ​യ്ക്ക്:
< കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് ക​ളി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കു​ക.
<സ്ത്രീ​ക​ൾ മ​ഴ​ക്കാ​ർ കാ​ണു​മ്പോ​ൾ തു​ണി​ക​ൾ എ​ടു​ക്കാ​ൻ ടെ​റ​സി​ലേ​ക്കോ, മു​റ്റ​ത്തേ​ക്കോ പോ​ക​രു​ത്.
<തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സം​ഗ വേ​ദി​ക​ളി​ല്‍ ഇ​ടി​മി​ന്ന​ല്‍ ഉ​ള്ള സ​മ​യം നി​ന്നു​കൊ​ണ്ടു​ള്ള പ്ര​സം​ഗം ഒ​ഴി​വാ​ക്കു​ക. പ്ര​സം​ഗ​ക​ര്‍ ഉ​യ​ര്‍ന്ന വേ​ദി​ക​ളി​ല്‍ ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ല്‍ നി​ല്‍ക്ക​രു​ത്; മൈ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്.
<ഇ​ടി​മി​ന്ന​ൽ ദൃ​ശ്യ​മ​ല്ലെ​ങ്കി​ലും അ​വ അ​പ​ക​ട​കാ​രി​ക​ളാ​ണ്. അ​വ മ​നു​ഷ്യ ജീ​വ​നും വൈ​ദ്യു​ത ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കാം. ഇ​ടി​മി​ന്ന​ലി​നെ സം​സ്ഥാ​ന സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​താ​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി.

രാ​ജ്യ​ത്തെ വ​ലി​യ ദു​ര​ന്തം, പ​ക്ഷേ ദു​ര​ന്ത​മ​ല്ല

രാ​ജ്യ​ത്ത് ഏ​റ്റ​വും കു​ടു​ത​ൽ ജീ​വ​നൊ​ടു​ക്കു​ന്ന പ്ര​കൃ​തി ദു​ര​ന്ത​മാ​ണ് ഇ​ടി​മി​ന്ന​ലെ​ങ്കി​ലും അ​തു വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നി​ല്ല. ദേ​ശീ​യ ക്രൈം ​റെ​ക്കോ​ഡ്സ് ബ്യു​റോ​യു​ടെ ക​ണ​ക്കു പ്ര​കാ​രം 2005നു ​ശേ​ഷം ഓ​രോ വ​ർ​ഷ​വും 2000ൽ ​അ​ധി​കം പേ​ർ മി​ന്ന​ലേ​റ്റു മ​രി​ക്കു​ന്നു​ണ്ട്. 2015ൽ ​മി​ന്ന​ലി​ൽ 2641 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​താ​യ​ത് ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി ഏ​ഴു പേ​ർ വീ​തം. 

അ​തേസ​മ​യം മ​റ്റു പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ ക​ണ​ക്ക് ഇ​ങ്ങ​നെ: വെ​ള്ള​പ്പൊ​ക്കം- 846,​ മ​ണ്ണി​ടി​ച്ചി​ൽ- 232,​ ഭൂ​ച​ല​നം- 92,​ ചു​ഴ​ലി​ക്കാ​റ്റ്- 15,​ അ​തി​ശൈ​ത്യം- 1149. എ​ങ്കി​ലും ദേ​ശീ​യ ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ല. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച് സ​ഹാ​യം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

 


വാർത്തകൾ

Sign up for Newsletter



top