22
August 2019 - 11:06 am IST

Download Our Mobile App

Flash News
Archives

Kerala

sabarimala

വിഷു ഉത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

Published:19 April 2019

കഴിഞ്ഞ വർഷത്തെ വിഷു സീസൺ അപേക്ഷിച്ച് ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി.വിഷു ദിനത്തിലെ തിരക്ക് മാറ്റി നിർത്തിയാൽ വിഷു ഉത്സവത്തിന് നട തുറന്ന് ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ഭക്തർ മാത്രമാണ് എത്തിയത്.

ശബരിമല: വിഷു ഉത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീർഥാടന കാലം കഴിയും. കഴിഞ്ഞ വർഷത്തെ വിഷു സീസൺ അപേക്ഷിച്ച് ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി.

വിഷു ദിനത്തിലെ തിരക്ക് മാറ്റി നിർത്തിയാൽ വിഷു ഉത്സവത്തിന് നട തുറന്ന് ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ഭക്തർ മാത്രമാണ് എത്തിയത്. സന്നിധാനത്ത് ഉണ്ടാകാറുള്ള നാമജപ പ്രതിഷേധം ഇത്തവണയുണ്ടായില്ല. യുവതികളെ തടയാനാ‍യി അയ്യപ്പ കർമസമിതി പ്രവർത്തകരും ഉണ്ടായില്ല. പൊലീസുകാരുടെ എണ്ണവും ഇത്തവണ കുറവായിരുന്നു.


വാർത്തകൾ

Sign up for Newsletter



top