Flash News
Archives

Crime

3-year-old-boy-s-murder-police-will-conduct-dna-test

മൂന്ന് വയസുകാരന്‍റെ മരണം: അറസ്‌റ്റിലായ യുവതിയുടെ മകനല്ലെന്ന് സംശയം, ഡിഎൻഎ പരിശോധിക്കും

Published:19 April 2019

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത്തരത്തിലൊരു സംശയം ഉയർന്ന പശ്ചാത്തലത്തിൽ കുട്ടിയെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനു വേണ്ടി ജാർഖണ്ഡ് പൊലീസിന്‍റെ സഹായവും അന്വേഷണസംഘം തേടി.

ആലുവ: ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മൂന്ന് വയസുകാരൻ അറസ്റ്റിലായ യുവതിയുടെ മകനല്ലെന്ന് സംശയം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത്തരത്തിലൊരു സംശയം ഉയർന്ന പശ്ചാത്തലത്തിൽ കുട്ടിയെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനു വേണ്ടി ജാർഖണ്ഡ് പൊലീസിന്‍റെ സഹായവും അന്വേഷണ സംഘം തേടി. 

സംഭവത്തിൽ കുട്ടിയുടെ പിതാവായ ജാർഖണ്ഡ് സ്വദേശിയും കസ്റ്റഡിയിലാണ്. ഇയാളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തെളിവുകൾ ശേഖരിച്ച ശേഷം അച്ഛന്‍റെ അറസ്റ്റുണ്ടാവും. കുഞ്ഞിന് മർദനമേറ്റ സമയത്ത് താൻ ഉറക്കമായിരുന്നെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. നേരത്തെ, മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചത്. ഇവരെ കഴിഞ്ഞ ദിവസം തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തിരുന്നു. 

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് മൂന്നു വയസുകാരൻ എല്ലാവരെയും കണ്ണീരിലാഴ്ത്തി പീഡനങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയത്. തലച്ചോറിന്‍റെ വലതു ഭാഗത്തേറ്റ പരുക്കാണ് മരണ കാരണം. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിനായി കൈമാറിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top