22
August 2019 - 10:18 am IST

Download Our Mobile App

Flash News
Archives

Mollywood

film

പൂഴിക്കടകൻ ചിത്രീകരണം ആരംഭിച്ചു

Published:20 April 2019

ഗിരീഷ് നായർ ഉണ്ണി മലയിൽ എന്നിവരുടെ കഥയ്ക്ക് ഷ്യാൽ സതീഷും ഹരി പ്രസാദ് കോളേരിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന പൂഴിക്കടകന്‍റെ ചിത്രീകരണമാരംഭിച്ചു. ചെമ്പൻ വിനോദാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായെത്തുന്നത്. തെന്നിന്ത്യൻ നടി ധന്യ ബാലാകൃഷ്ണനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സജിത്ത് നമ്പ്യാർ, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, ഗോകുലൻ, അശ്വിൻ, സെബി ജോർജ്, മാല പാർവതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

ഗിരീഷ് നായർ, ഉണ്ണി മലയിൽ എന്നിവരുടെ കഥയ്ക്ക് ഷ്യാൽ സതീഷും ഹരി പ്രസാദ് കോളേരിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, സന്തോഷ് വർമ, മനു മൻജിത് എന്നിവരുടെ വരികൾക്ക് ബിജി ബാലും രഞ്ജിത്ത് മേലേപ്പാട്ടും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം ഷ്യാൽ സതീഷ്.

ഈവാബ്‌ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സാം, നൗഫൽ എന്നിവർ കാഷ്  മൂവീസുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പാല, തൊടുപുഴ, ലഡാക്ക്, അമൃത്സർ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകൾ. എഡിറ്റിംഗ് ഉണ്ണി മലയിൽ. കലാ സംവിധാനം വേലായുധൻ. സൗണ്ട് ഡിസൈൻ അരുൺ രാമ വർമ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. 

 


വാർത്തകൾ

Sign up for Newsletter



top