Flash News
Archives

Mollywood

dierctor-m-a-nishadh

വാ​ക്കു​ക​ളു​ടെ കൂ​ട്ടു​കാ​ര​ൻ...

Published:21 April 2019

# റീ​ന വ​ർ​ഗീ​സ് ക​ണ്ണി​മ​ല

മ​മ്മു​ട്ടി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ നി​ഷാ​ദി​ന്‍റെ ആ​ദ്യ സി​നി​മ​യും മ​മ്മു​ട്ടി നാ​യ​ക​നാ​യ "ഒ​രാ​ൾ മാ​ത്രം'​ആ​ണ്.​ സം​വി​ധാ​നം പ​ഠി​ക്കാ​തെ സം​വി​ധാ​യ​ക​നാ​യി, സം​വി​ധാ​യ​ക​നാ​കാ​ൻ നി​ർ​മാ​താ​വാ​യി, മ​മ്മു​ട്ടി​യി​ലൂ​ടെ തു​ട​ക്ക​മി​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡേ​റ്റ് കി​ട്ടു​മോ എ​ന്ന​റി​യാ​ൻ ചെ​ന്ന ഈ ​പ​യ്യ​നോ​ട് ആ ​വ​ലി​യ മ​നു​ഷ്യ​ൻ ചോ​ദി​ച്ചു..​ആ​ട്ടെ, ആ​രാ നി​ന്‍റെ ഡ​യ​റ​ക്റ്റ​ർ?

വാ​ക്കു​ക​ളോ​ട് വി​ശ്വ​സ്ത​നാ​യ വാ​ക്കി​ന്‍റെ കൂ​ട്ടു​കാ​ര​നെ "വാ​ക്ക് ' ആ​വോ​ളം ആ​ദ​രി​ച്ചു. ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡെ​ന്ന രൂ​പ​ത്തി​ൽ. വേ​റി​ട്ട വി​ഷ​യ​ങ്ങ​ൾ ചി​ത്ര​ങ്ങ​ളാ​ക്കി, സം​വി​ധാ​ന​മി​ക​വി​ലൂ​ടെ​യും മി​ക​ച്ച ക​ഥാ​കൃ​ത്താ​യും ശ്ര​ദ്ധേ​യ​നാ​യ നി​ഷാ​ദ് നാ​യ​ക വേ​ഷ​ത്തി​ലും അ​വാ​ർ​ഡി​ന്‍റെ പൊ​ൻ​തൂ​വ​ൽ  ചാ​ർ​ത്തി​യ സി​നി​മ​യാ​ണ് "വാ​ക്ക്. 'മ​ധു​പാ​ൽ തി​ര​ക്ക​ഥ ര​ചി​ച്ച് എ​സ്.​സു​ജി​ത് നാ​യ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ അ​നു​ഹാ​സ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്,സു​ധീ​ർ ക​ര​മ​ന തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. മ​ധു അ​മ്പാ​ട്ടി​ന്‍റേ​താ​ണ് ക്യാ​മ​റ.​തി​ക​ഞ്ഞ ഇ​ട​തു​പ​ക്ഷ​ക്കാ​ര​ൻ, അ​നീ​തി​ക​ൾ​ക്കെ​തി​രെ..​മ​ന​സാ​ക്ഷി നോ​വു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ...​വേ​റി​ട്ട വ​ഴി​യി​ലൂ​ടെ​യു​ള്ള ക​ഥ​ന​സ​ഞ്ചാ​രം,വേ​റി​ട്ട കാ​ഴ്ച​ക​ളൊ​രു​ക്കു​ന്ന ച​ല​ച്ചി​ത്ര സം​വി​ധാ​ന മാ​ന​സം....​എം.​എ.​നി​ഷാ​ദെ​ന്ന പ​ച്ച​യാ​യ മ​നു​ഷ്യ​ൻ ഇ​തൊ​ക്കെ​യാ​ണ്.​അ​റി​യ​പ്പെ​ടു​ന്നൊ​രു എ​ൻ​ജി​നീ​യ​റാ​യി വ​ള​രേ​ണ്ടി​യി​രു​ന്ന പ​യ്യ​ന് സി​നി​മ​യോ​ടു​ള്ള ഭ്ര​മം അ​ത്ര ചെ​റു​താ​യി​രു​ന്നി​ല്ല.​കു​ഞ്ഞു​പ്രാ​യ​ത്തി​ൽ നാ​ലാം വ​യ​സി​ൽ പു​ന​ലൂ​ർ താ​യ് ല​ക്ഷ്മി​യി​ൽ  വ​ച്ചു ക​ണ്ട സി​നി​മ "യാ​ഗാ​ശ്വം ' മു​ത​ൽ ആ ​മോ​ഹം മ​ന​സി​ലു​ണ്ട്.

സി​നി​മ​യി​ൽ ആ​രാ​ണ് ഒ​രു സം​വി​ധാ​യ​ക​നെ​ന്ന് അ​മ്മാ​വ​നാ​യ അ​ൻ​സാ​രി യി​ലൂ​ടെ അ​റി​ഞ്ഞ കു​ഞ്ഞു നി​ഷാ​ദി​ന് അ​ന്നു തൊ​ട്ട് അ​താ​യി സ്വ​പ്നം.​എ​ന്നാ​ൽ പ​ഠ​ന​മൊ​ക്കെ ക​ഴി​ഞ്ഞാ​ണ് മ​ഹാ​സാ​ഗ​ര​മാ​യ മ​ല​യാ​ള​സി​നി​മ​യി​ൽ ത​ന്‍റേ​താ​യി വേ​റി​ട്ടൊ​രി​ടം ക​ണ്ടെ​ത്താ​ൻ നി​ഷാ​ദ് ശ്ര​മി​ച്ച​ത്.​ മ​മ്മു​ട്ടി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ നി​ഷാ​ദി​ന്‍റെ ആ​ദ്യ സി​നി​മ​യും മ​മ്മു​ട്ടി നാ​യ​ക​നാ​യ "ഒ​രാ​ൾ മാ​ത്രം'​ആ​ണ്.​ സം​വി​ധാ​നം പ​ഠി​ക്കാ​തെ സം​വി​ധാ​യ​ക​നാ​യി, സം​വി​ധാ​യ​ക​നാ​കാ​ൻ നി​ർ​മാ​താ​വാ​യി, മ​മ്മു​ട്ടി​യി​ലൂ​ടെ തു​ട​ക്ക​മി​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡേ​റ്റ് കി​ട്ടു​മോ എ​ന്ന​റി​യാ​ൻ ചെ​ന്ന ഈ ​പ​യ്യ​നോ​ട് ആ ​വ​ലി​യ മ​നു​ഷ്യ​ൻ ചോ​ദി​ച്ചു..​ആ​ട്ടെ, ആ​രാ നി​ന്‍റെ ഡ​യ​റ​ക്റ്റ​ർ?​ഒ​ട്ടും വ​കൈാ​തെ നി​ഷാ​ദി​ന്‍റെ മ​റു​പ​ടി-​സ​ത്യ​ൻ അ​ന്തി​ക്കാ​ട്! ചെ​ക്ക​ൻ സീ​രി​യ​സാ​ണ് ട്ടോ ​സ്വാ​മീ.. എ​ന്നാ​യി അ​ടു​ത്തു നി​ന്ന എ​സ്.​എ​ൻ.​സ്വാ​മി​യോ​ട് മ​മ്മു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം.​അ​ങ്ങ​നെ "ഒ​രാ​ൾ മാ​ത്രം' എ​ന്ന സി​നി​മ​യി​ലൂ​ടെ,മ​മ്മു​ട്ടി എ​ന്ന മ​ഹാ​വൃ​ക്ഷ​ത്തി​ലൂ​ടെ ,എം​എ നി​ഷാ​ദെ​ന്ന പ്ര​തി​ഭ പി​റ​ന്നു.

2006ല്‍സു​സ്‌​മേ​ഷ് ച​ന്ദ്രോ​ത്ത് തി​ര​ക്ക​ഥ ര​ചി​ച്ച പ​ക​ല്‍എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത് കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക ആ​ത്മ​ഹ​ത്യ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍വ​യ​നാ​ട്ടി​ലെ ക​ര്‍ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ തു​റ​ന്നു കാ​ട്ടി. 2007ല്‍ന​ഗ​ര​ത്തി​ന്‍റെ മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ന്‍റെ ന​ടു​വി​ല്‍ ജീ​വി​ക്കേ​ണ്ടി വ​രു​ന്ന ജ​ന​ത​യു​ടെ ക​ഥ പ​റ​ഞ്ഞ ന​ഗ​രം എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു. 

അ​തി​നു​ശേ​ഷം വ​രൈം, ബെ​സ്റ്റ് ഓ​ഫ് ല​ക്ക്, ന​മ്പ​ര്‍66 മ​ധു​ര ബ​സ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തു. നി​ഷാ​ദ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച  കി​ണ​ര്‍എ​ന്ന ചി​ത്ര​ത്തി​ന് ഏ​റ്റ​വും ന​ല്ല ക​ഥാ​കൃ​ത്തി​നു​ള്ള അ​വാ​ർ​ഡ് നി​ഷാ​ദി​നെ തേ​ടി​യെ​ത്തി ക​ഴി​ഞ്ഞ വ​ർ​ഷം. ഷീ ​ടാ​ക്‌​സി, ഒ​രേ മു​ഖം എ​ന്നീ​ചി​ത്ര​ങ്ങ​ളി​ല്‍അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രാ​ള്‍മാ​ത്രം കൂ​ടാ​തെ  ഡ്രീം​സ്, തി​ല്ലാ​ന തി​ല്ലാ​ന എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ​യും നി​ര്‍മ്മാ​താ​വാ​ണ് നി​ഷാ​ദ്. "തെ​ളി​വ്' ആ​ണ് നി​ഷാ​ദി​ന്‍റേ​താ​യി ഇ​നി വ​രാ​നു​ള്ള സി​നി​മ.


വാർത്തകൾ

Sign up for Newsletter



top