Flash News
Archives

Cricket

ipl-2019-csk-rcb

പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാ​ൻ സൂ​പ്പ​ർ കി​ങ്സ്

Published:20 April 2019

അ​സു​ഖ​ബാ​ധി​ത​നാ​യ എ​ബി ഡി​വി​ല്ലി​യേ​ഴ്സി​ന്‍റെ അ​ഭാ​വ​ത്തി​ൽ സെ​ഞ്ചു​റി​യി​ലൂ​ടെ ടീ​മി​നെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ച ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യി​ൽ ത​ന്നെ ഇ​ക്കു​റി​യും ആ​ർ​സി​ബി പ്ര​തീ​ക്ഷ​വ​യ്ക്കു​ന്നു. മൊ​യീ​ൻ അ​ലി​യും ഫോ​മി​ലേ​ക്കു​യ​ർ​ന്നു. എ​ന്നാ​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ ബൗ​ളി​ങ്ങി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല.

ബെം​ഗ​ളൂ​രു: ഐ​പി​എ​ല്ലി​ൽ നി​ല​വി​ലെ ചാം​പ്യ​ൻ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് പ്ലേ ​ഓ​ഫ് ഉ​ന്ന​മി​ട്ട് ഇ​ന്നി​റ​ങ്ങും. ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രാ​ണ് സൂ​പ്പ​ർ കി​ങ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ. രാ​ത്രി എ​ട്ടി​ന് ബെം​ഗ​ളൂ​രു​വി​ൽ‌ മ​ത്സ​രം. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ ടീ​മു​ക​ളാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സും സൂ​പ്പ​ർ കി​ങ്സും. അ​ന്ന് സൂ​പ്പ​ർ കി​ങ്സ് ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി. അ​തേ ഫോം ​തു​ട​ർ​ന്ന സൂ​പ്പ​ർ കി​ങ്സ് വി​ജ​യ​ങ്ങ​ൾ കൊ​യ്ത​പ്പോ​ൾ ആ​ർ​സി​ബി തോ​ൽ​വി​ക​ളി​ലേ​ക്കു വ​ഴു​തി‌​വീ​ണു. എ​ങ്കി​ലും അ​വ​സാ​ന ക​ളി​യി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ  കീ​ഴ​ട​ക്കി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നു​ണ്ട്. സ​ൺ​റൈ​സേ​ഴ്സി​നോ​ടേ​റ്റ തോ​ൽ​വി​യു​ടെ സ​ങ്ക​ട​വു​മാ​യാ​ണ് സൂ​പ്പ​ർ കി​ങ്സ് വ​രു​ന്ന​ത്. ധോ​ണി​യി​ല്ലാ​ത്ത സൂ​പ്പ​ർ കി​ങ്സി​നെ​യാ​ണ് സ​ൺ​റൈ​സേ​ഴ്സ് മ​റി​ക​ട​ന്ന​ത്. ഇ​ന്ന് ധോ​ണി​യു​ടെ സേ​വ​നം സൂ​പ്പ​ർ കി​ങ്സി​ന് ല​ഭി​ക്കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

അ​സു​ഖ​ബാ​ധി​ത​നാ​യ എ​ബി ഡി​വി​ല്ലി​യേ​ഴ്സി​ന്‍റെ അ​ഭാ​വ​ത്തി​ൽ സെ​ഞ്ചു​റി​യി​ലൂ​ടെ ടീ​മി​നെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ച ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യി​ൽ ത​ന്നെ ഇ​ക്കു​റി​യും ആ​ർ​സി​ബി പ്ര​തീ​ക്ഷ​വ​യ്ക്കു​ന്നു. മൊ​യീ​ൻ അ​ലി​യും ഫോ​മി​ലേ​ക്കു​യ​ർ​ന്നു. എ​ന്നാ​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ ബൗ​ളി​ങ്ങി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. സൂ​പ്പ​ർ പേ​സ​ർ ഡെ​യ്ൽ സ്റ്റെ​യ്നി​ന്‍റെ വ​ര​വി​നു​ശേ​ഷം​പോ​ലും നൈ​റ്റ് റൈ​ഡേ​ഴ്സി​നോ​ട് വ​ലി​യ സ്കോ​ർ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ർ​സി​ബി പ്ര​യാ​സ​പ്പെ​ട്ടു. ആ​ന്ദ്രെ റ​സ​ലി​ന്‍റെ​യും നി​തീ​ഷ് റാ​ണ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങി​നു മു​ന്നി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബൗ​ള​ർ​മാ​ർ പ​ത​റി​പ്പോ​യി. ബൗ​ളി​ങ് മെ​ച്ച​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് ര​ക്ഷ​യു​ണ്ടാ​വി​ല്ല. 

ഫാ​ഫ് ഡു ​പ്ലെ​സി​സും  ധോ​ണി​യും സു​രേ​ഷ് റെ​യ്ന​യും താ​ളം ക​ണ്ടെ​ത്തു​ന്ന​ത് സൂ​പ്പ​ർ കി​ങ്സി​ന് ഗു​ണം ചെ​യ്യും. ദീ​പ​ക് ച​ഹ​റും ഇ​മ്രാ​ൻ താ​ഹി​റും സൂ​പ്പ​ർ കി​ങ്സ് ബൗ​ള​ർ​മാ​രി​ൽ വേ​റി​ട്ടു​നി​ൽ​ക്കു​ന്നു. ഇ​ന്ന​ത്തെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സും നൈ​റ്റ് റൈ​ഡേ​ഴ്സും നേ​ർ​ക്കു​നേ​ർ നി​ൽ​ക്കും. വൈ​കി​ട്ട് നാ​ലി​ന് ഹൈ​ദ​രാ​ബാ​ദി​ലാ​ണ് പോ​രാ​ട്ടം. എ​ട്ടു പോ​യി​ന്‍റ് വീ​ത​മു​ള്ള ഇ​രു ടീ​മു​ക​ളു​ടെ​യും മു​ന്നോ​ട്ടു​പോ​ക്കി​ന് ഈ ​ക​ളി​യി​ലെ ജ​യം സു​പ്ര​ധാ​നം. 


വാർത്തകൾ

Sign up for Newsletter



top