Flash News
Archives

Kollywood

radika

കൊളംബോ സ്ഫോടനത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് നടി രാധിക ശരത്കുമാര്‍

Published:21 April 2019

 ശ്രീലങ്ക സന്ദര്‍ശനത്തിനെത്തിയ രാധിക താമസിച്ചിരുന്നത് സിനിമോണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ആയിരുന്നു. രാധിക ഹോട്ടലില്‍ നിന്ന് ഇറങ്ങി അല്‍പ്പ സമയത്തിനുള്ളിലാണ് സ്ഫോടനം നടന്നത്. രാധിക തന്നെയാണ് ഈ വിവരം ട്വിറ്റ് ചെയ്ത് വെളിപ്പെടുത്തുന്നത്.

കൊളംബോ: കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിന്ന് തലനാരിഴക്കാണ് താൻ രക്ഷപെട്ടതെന്ന് നടി രാധിക ശരത്കുമാര്‍. 

 ശ്രീലങ്ക സന്ദര്‍ശനത്തിനെത്തിയ രാധിക താമസിച്ചിരുന്നത് സിനിമോണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ ആയിരുന്നു. രാധിക ഹോട്ടലില്‍ നിന്ന് ഇറങ്ങി അല്‍പ്പ സമയത്തിനുള്ളിലാണ് സ്ഫോടനം നടന്നത്. രാധിക തന്നെയാണ് ഈ വിവരം ട്വിറ്റ് ചെയ്ത് വെളിപ്പെടുത്തുന്നത്. സ്ഫോടനത്തില്‍ അപലപിക്കുന്നെന്നും രാധിക ട്വിറ്ററില്‍ കുറിച്ചു.  

കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നീ സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. 

 

 


വാർത്തകൾ

Sign up for Newsletter



top