Flash News
Archives

Gulf

സൗദിയിൽ ഭീകരാക്രമണശ്രമം: സൈനിക നടപടിയിൽ നാലു ഭീകരര്‍ കൊല്ലപ്പെട്ടു

Published:21 April 2019

റിയാദ് പ്രവിശ്യയുടെ വടക്ക് ഭാഗത്ത് സുല്‍ഫി എന്ന സ്ഥലത്തെ ഇന്‍വെസ്റ്റിഗേഷന്‍ സെന്‍ററിലാണ് ആക്രമണ ശ്രമം ഉണ്ടായത്. തുടർന്നുള്ള സൈനിക നടപടിയിൽ നാലു ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദില്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം വിഫലമാക്കിയതായി റിപ്പോർട്ട്. റിയാദ് പ്രവിശ്യയുടെ വടക്ക് ഭാഗത്ത് സുല്‍ഫി എന്ന സ്ഥലത്തെ ഇന്‍വെസ്റ്റിഗേഷന്‍ സെന്‍ററിലാണ് ആക്രമണ ശ്രമം ഉണ്ടായത്. തുടർന്നുള്ള സൈനിക നടപടിയിൽ നാലു ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 

ആക്രമണത്തിനു ശ്രമിച്ച ഭീകരസംഘം ഏതാണെന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തവും ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭൃമായി വരുന്നതേയുള്ളു.


വാർത്തകൾ

Sign up for Newsletter



top