21
July 2019 - 2:12 pm IST

Download Our Mobile App

Flash News
Archives

Comment

serial-actress-slams-a-fake-video-against-her

'ആ പെൺകുട്ടി ഞാനല്ല, ദയവു ചെയ്ത് ഉപദ്രവിക്കരുത്': അപേക്ഷയുമായി സീരിയൽ നടി

Published:21 April 2019

നടി സുരഭി ലക്ഷ്മിക്കൊപ്പമാണ് ഫെയ്സ്ബുക്ക് ലൈവിൽ അഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവു ചെയ്ത് ഇനിയും ഉപദ്രവിക്കരുതെന്നും യുവതാരം സൈബർ സമൂഹത്തോടായി അപേക്ഷിച്ചു.

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി തന്‍റെ പേരിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോ വ്യാജമാണെന്ന് സീരിയൽ താരം അഞ്ജു. നടി സുരഭി ലക്ഷ്മിക്കൊപ്പമാണ് ഫെയ്സ്ബുക്ക് ലൈവിൽ അഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, ദയവു ചെയ്ത് ഇനിയും ഉപദ്രവിക്കരുതെന്നും യുവതാരം സൈബർ സമൂഹത്തോടായി അപേക്ഷിച്ചു. സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന എം-80 മൂസ എന്ന സീരിയലിൽ സുരഭിയുടെ മകളായി വേഷമിട്ടിരുന്നത് അഞ്ജുവായിരുന്നു.

പ്രമുഖ സീരിയൽ നടിയുടേത് എന്ന പേരിലാണ് അശ്ലീല വീഡിയോ പ്രചരിച്ചത്. അഞ്ജുവിന്‍റെ മുഖസാമ്യമുള്ള പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. തങ്ങൾ ഉൾപ്പടെ നൽകിയ ഉറച്ച പിന്തുണ കാരണമാണ് അഞ്ജു ഇപ്പോഴും ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കുന്നതെന്നും സുരഭി വ്യക്തമാക്കി. ഇതു സംബന്ധിച്ച് കോഴിക്കോട് പൊലീസ് കമ്മിഷണർക്കും നേരിട്ടും മറ്റു പൊലീസ് സ്റ്റേഷനുകളിലുമായി ഒട്ടേറെ പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് അഞ്ജു പറയുന്നു. ഇനിയെങ്കിലും ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.


വാർത്തകൾ

Sign up for Newsletter



top