25
August 2019 - 4:05 am IST

Download Our Mobile App

Flash News
Archives

Mollywood

tovino-edakkad-bettalion-06-motion-poster

എടക്കാട് ബറ്റാലിയൻ 06' ൻ്റെ മോഷൻ പോസ്റ്റർ കാണാം

Published:21 April 2019

ടോവിനോ തോമസ് ചിത്രം 'എടക്കാട് ബറ്റാലിയൻ 06' ൻ്റെ മോഷൻ പോസ്റ്റർ ഫഹദ് ഫാസിലും പ്രിഥിരാജും തങ്ങളുടെ എഫ് ബി  പേജുകളിലൂടെ പുറത്തിറക്കി

 ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രവുമായി വീണ്ടും മലയാളത്തിലേക്ക് കാർണിവൽ മോഷൻ പിക്ചർസ്  . റൂബി ഫിലിംസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ പേര്  എടക്കാട്  ബറ്റാലിയൻ 06 എന്നാണ്.കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് സംവിധാനം ചെയ്യുന്നത്. 

ഫഹദ് ഫാസിലും പ്രിഥിരാജും തങ്ങളുടെ എഫ് ബി  പേജിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിച്ചത്. സംയുക്ത മേനോൻ നായികയായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.ബാലചന്ദ്രൻ ആണ്.

കൈലാസ് മേനോൻ സംഗീതവും സിനു സിദ്ധാർത്ഥ് ക്യാമറയും നിർവഹിക്കുന്നു. ചിത്രത്തിലെ മറ്റു വിവരങ്ങൾ പുറത്ത്  വിട്ടിട്ടില്ല ചിത്രത്തിന്‍റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും

 

 


വാർത്തകൾ

Sign up for Newsletter



top