Flash News
Archives

Football

സന്തോഷ് ട്രോഫി: സര്‍വീസസിന് കിരീടം

Published:21 April 2019

രണ്ടാം പകുതിയില്‍ 61-ാം മിനിറ്റിലാണ് സർവീസസിന്‍റെ വിജയ ഗോള്‍ പിറന്നത്. ലല്ല്വാംകിമയുടെ പാസില്‍ ബികാശ് താപ്പയാണ് ഗോൾ വലകുലുക്കിയത്. ആ ഗോള്‍ ലീഡ് അവസാനം വരെ നിലനിര്‍ത്താന്‍ സര്‍വീസസിന് കഴിഞ്ഞു.

ലുധിയാന:സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന് ആറാം കിരീടം. കലാശപോരാട്ടത്തിൽ ആതിഥേയരായ പഞ്ചാബിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സര്‍വീസസ് ചാംപ്യന്മാരായത്.

കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 61-ാം മിനിറ്റിലാണ് സർവീസസിന്‍റെ വിജയ ഗോള്‍ പിറന്നത്. ലല്ല്വാംകിമയുടെ പാസില്‍ ബികാശ് താപ്പയാണ് ഗോൾ വലകുലുക്കിയത്. ആ ഗോള്‍ ലീഡ് അവസാനം വരെ നിലനിര്‍ത്താന്‍ സര്‍വീസസിന് കഴിഞ്ഞു.

2014-15 സീസണില്‍ പഞ്ചാബും സര്‍വീസസും തമ്മിലായിരുന്നു ഫൈനല്‍. അന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് സര്‍വീസസ് വിജയിച്ചത്. 

 

വാർത്തകൾ

Sign up for Newsletter



top