22
August 2019 - 11:16 am IST

Download Our Mobile App

Flash News
Archives

Cricket

delhi-capitals-vs-punjab

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഡ​ൽ​ഹി

Published:21 April 2019

ക​രു​ത്തു​റ്റ ബാ​റ്റി​ങ് നി​ര​യാ​ണ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ പ്ല​സ് പോ​യി​ന്‍റ്. ശി​ഖ​ർ ധ​വാ​നും ശ്രേ​യ​സ് അ​യ്യ​രും ന​ല്ല ഫോ​മി​ലാ​ണ്. യു​വ താ​ര​ങ്ങ​ളാ​യ പൃ​ഥ്വി ഷാ​യും ‌ ഋ​ഷ​ഭ് പ​ന്തും ക​ഴി​വി​നൊ​ത്ത് ഉ​യ​രേ​ണ്ട​തു​ണ്ട്. വാ​ല​റ്റ​ത്തി​ൽ അ​ക്സ​ർ പ​ട്ടേ​ലും സ്കോ​ർ ഉ‍യ​ർ​ത്താ​ൻ പ്രാ​പ്ത​ൻ

ജ​യ്പു​ർ: ഹോം ​ഗ്രൗ​ണ്ടി​ൽ കാ​ര്യ​മാ​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​തി​രു​ന്ന ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നു​മേ​ലു​ള്ള ജ​യ​ത്തോ​ടെ അ​തി​നു പ​രി​ഹാ​രം ക​ണ്ടി​രി​ക്കു​ന്നു. ഇ​ന്നു ജ​യ്പു​രി​ലെ ക​ള​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ വെ​ല്ലു​വി​ളി​ക്കു​മ്പോ​ൾ വി​ജ​യ​ര​ഥം ത​ട​യി​ല്ലാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക്യാ​പ്പി​റ്റ​ൽ​സ് പ​രി​ശ്ര​മി​ക്കും. രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. 

ക​രു​ത്തു​റ്റ ബാ​റ്റി​ങ് നി​ര​യാ​ണ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ പ്ല​സ് പോ​യി​ന്‍റ്. ശി​ഖ​ർ ധ​വാ​നും ശ്രേ​യ​സ് അ​യ്യ​രും ന​ല്ല ഫോ​മി​ലാ​ണ്. യു​വ താ​ര​ങ്ങ​ളാ​യ പൃ​ഥ്വി ഷാ​യും ‌ ഋ​ഷ​ഭ് പ​ന്തും ക​ഴി​വി​നൊ​ത്ത് ഉ​യ​രേ​ണ്ട​തു​ണ്ട്. വാ​ല​റ്റ​ത്തി​ൽ അ​ക്സ​ർ പ​ട്ടേ​ലും സ്കോ​ർ ഉ‍യ​ർ​ത്താ​ൻ പ്രാ​പ്ത​ൻ. കാ​ഗി​സൊ റ​ബാ​ഡ ഇ​ക്കു​റി​യും ക്യാ​പ്പി​റ്റ​ൽ​സ് ബൗ​ളി​ങ്ങി​ന് ജീ​വ​ൻ പ​ക​രു​മെ​ന്ന് ക​രു​താം. ഇ​ഷാ​ന്ത് ശ​ർ​മ, സ​ന്ദീ​പ് ലാ​മി​ച്ചാ​നെ, അ​മി​ത് മി​ശ്ര, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​രെ​യും റോ​യ​ൽ​സ് ബാ​റ്റ്സ്മാ​ൻ​മാ​ർ ഭ‍യ​ക്ക​ണം. 

ക്യാ​പ്റ്റ​ന്‍റെ ‌കു​പ്പാ​യ​ത്തി​ൽ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വു പ​ക​ർ​ന്ന ആ​വേ​ശ​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സ്മി​ത്തി​ന്‍റെ മി​ക​വി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ അ​വ​ർ തോ​ൽ​പ്പി​ച്ചി​രു​ന്നു. സ​ഞ്ജു വി. ​സാം​സ​ണും റി​യാ​ൻ പ​രാ​ഗും ഏ​തു ബൗ​ളി​ങ് നി​ര​യെ​യും അ​ടി​ച്ചൊ​തു​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​ർ ത​ന്നെ. പ​ക്ഷേ, റോ​യ​ൽ​സി​ന്‍റെ ബൗ​ളി​ങ് ലൈ​ന​പ്പി​ൽ ആ​കു​ല​ത​ക​ൾ തു​ട​രു​ന്നു. ജോ​ഫ്ര ആ​ർ​ച്ച​റും ശ്രേ​യ​സ് ഗോ​പാ​ലും ഒ​ഴി​കെ മ​റ്റാ​രും സ്ഥി​ര​ത പു​ല​ർ​ത്തു​ന്നി​ല്ല. അ​വ​സാ​ന ഓ​വ​റു​ക​ളി​ലാ​ണ് റോ​യ​ൽ​സ് ഏ​റെ റ​ൺ​സ് വ​ഴ​ങ്ങു​ന്ന​ത്. ഫീ​ൽ​ഡി​ങ്ങി​ലും റോ​യ​ൽ​സ് മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top