Flash News
Archives

Special

pala-cpim-kottikalasham-elephant-running

പാലായിൽ കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടു, ചിതറിയോടി പ്രവർത്തകർ

Published:21 April 2019

എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവന്‍റെ പ്രചാരണം കൊഴുപ്പിക്കാനെത്തിച്ച ആനയാണ് വിരണ്ടോടിയത്. തുടർന്ന് പ്രവർത്തകർ നാലുപാടും ചിതറിയോടി. സംഭവത്തിൽ ആർ‌ക്കും പരുക്കേൽക്കുകയോ, നാശനഷ്ടങ്ങൾ ഉണ്ടായില്ല.

കോട്ടയം: പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടോടി. കോട്ടയം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവന്‍റെ പ്രചാരണം കൊഴുപ്പിക്കാനെത്തിച്ച ആനയാണ് വിരണ്ടോടിയത്. തുടർന്ന് പ്രവർത്തകർ നാലുപാടും ചിതറിയോടി. സംഭവത്തിൽ ആർ‌ക്കും പരുക്കോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.

പാലായിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ജംഗ്ഷനിലാണ് സംഭവം. വൈകിട്ട് നടക്കുന്ന കൊട്ടിക്കലാശത്തിന് ആവേശം കൂട്ടാനായാണ് ആനയെ എത്തിച്ചത്. വാസവന്‍റെ ചിത്രം പതിച്ച തിടമ്പും ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവുമാണ് ആനപ്പുറത്തിരുന്നവരുടെ പക്കലുണ്ടായിരുന്നത്. ആന വിരണ്ടതോടെ പ്രവർത്തകർ ചിതറിയോടി. എന്നാൽ ആന വിരണ്ട് അധികനേരം കഴിയും മുൻപ് തന്നെ ശാന്തനായി. 


വാർത്തകൾ

Sign up for Newsletter



top