22
August 2019 - 10:10 am IST

Download Our Mobile App

Flash News
Archives

Bollywood

kamasutra-fame-actress-saira-khan-passes-away

കാമസൂത്രയിലെ നായിക സൈറ ഖാന്‍ അന്തരിച്ചു

Published:22 April 2019

ഹൃദയാഘാതത്തെ തുടർന്നാണ് താരത്തിന്‍റെ അന്ത്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കാമസൂത്രയിലെ നായികയായിരുന്ന ഷെർലിൻ ചോപ്രയ്ക്ക് പകരക്കാരിയായാണ് സൈറ കാമസൂത്രയിൽ അഭിനയിച്ചത്.

മുംബൈ: വിവാദ സിനിമയായ കാമസൂത്ര-3ഡി യിലെ നായിക സൈറ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് താരത്തിന്‍റെ അന്ത്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാമസൂത്രയിലെ നായികയായിരുന്ന ഷെർലിൻ ചോപ്രയ്ക്ക് പകരക്കാരിയായാണ് സൈറ കാമസൂത്രയിൽ അഭിനയിച്ചത്. മലയാളിയായ രൂപേഷ് പോൾ സംവിധാനം ചെയ്ത ഇറോട്ടിക് ഡ്രാമയായ കാമസൂത്ര 3ഡി 2013ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.

''യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്ന സൈറ ഖാൻ ഏറെ വെല്ലുവിളികൾ നേരിട്ടാണ് സിനിമയുടെ ഭാഗമായത്. മാധ്യമങ്ങളും അവരുടെ കുടുംബവുമൊക്കെ തീരുമാനത്തെ എതിർത്തിരുന്നു. പക്ഷേ അതിനെയൊന്നും വകവയ്ക്കാതെ അവർ ചിത്രത്തിൽ അഭിനയിച്ചു. എന്നാൽ ജീവിച്ചിരുന്ന കാലത്ത് അവർക്ക് അർഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ലെന്നും'' രൂപേഷ് കൂട്ടിച്ചേർത്തു.


വാർത്തകൾ

Sign up for Newsletter



top