25
August 2019 - 3:34 am IST

Download Our Mobile App

Flash News
Archives

Gulf

kottayam-native-dies-in-road-accident-at-saudi-arabia
ബേബി കുര്യൻ വർഗീസ് (65)

സൗദിയിൽ നിന്നും ജോലിയവസാനിപ്പിച്ച് മടങ്ങാനിരിക്കെ ട്രക്ക് ഇടിച്ച് മരിച്ചു

Published:22 April 2019

കോട്ടയം പേരൂർ ആനിക്കാമറ്റത്തിൽ ബേബി കുര്യൻ വർഗീസ് (65) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്കിൽ മറ്റൊരു ട്രക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.

റിയാദ്: 32 വർഷമായി സൗദിയിൽ ജോലി ചെയ്ത പ്രവാസി ഡ്രൈവർ തൊഴിലവസാനിപ്പിച്ച് മടങ്ങാനിരിക്കെ ഈസ്റ്റർ ദിനത്തിൽ ട്രക്ക് ഇടിച്ച് മരിച്ചു. കോട്ടയം പേരൂർ ആനിക്കാമറ്റത്തിൽ ബേബി കുര്യൻ വർഗീസ് (65) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്കിൽ മറ്റൊരു ട്രക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.

സൗദി സമയം ഞായറാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. ഈസ്റ്റർ തലേന്നും കുടുംബാംഗങ്ങളെ വിളിച്ച്  നാട്ടിലേക്കുള്ള വരവും സന്തോഷവും അറിയിച്ച ശേഷമായിരുന്നു അപകടം. ജൂലൈ മാസം നാട്ടിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു ബേബി.

ഇടിച്ച ട്രക്കിന്റെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ അറിവ്. പാകിസ്ഥാൻ സ്വദേശിയായ ഇയാളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ബേബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നടത്തി വരുന്നു. സംസ്ക്കാരം പിന്നീട് കോട്ടയം പേരൂർ മർത്തശ്മുനി പള്ളിയിൽ നടക്കും.

ഭാര്യ: ഗ്രേസ് കുര്യൻ. മക്കൾ: ആൻ സൂസൻ കുര്യൻ, അൻസു അന്ന കുര്യൻ.


വാർത്തകൾ

Sign up for Newsletter



top