കൊവിഡ് 19 : ആക്റ്റിവ് കേസുകൾ വീണ്ടും വർധിച്ചു
സംസ്ഥാനത്ത് ഇന്ന് 1938 പേര്ക്ക് കൊവിഡ്
Published:23 April 2019
പണ്ടൊക്കെ എല്ലാ വീടുകളുടെയും മുറികളുടെയും നിറം വെളുപ്പായിരുന്നു. വീടുകളിലെ വിശേഷാവസരങ്ങളിൽ പോലും ഈ വെളുപ്പ് നിറത്തെ ആരും മാറ്റി നിർത്താറില്ലായിരുന്നു. എന്നാൽ കാലം മാറിയതോടെ പതുക്കെ പതുക്കെ വെള്ള പെയ്ന്റുകളും പുറത്തായി തുടങ്ങി. ഇന്ന് കാണുന്ന പല വീടുകളും അങ്ങനെ നിറങ്ങൾ വാരി വിതറി നല്ല കളർഫുൾ ആയിട്ടാണ് ഒരുക്കാറ്.
എന്നാൽ ഈ നിറങ്ങൾ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്താറുണ്ടോ? ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. കുറച്ച് കളർ സൈക്കോളജിയൊക്കെ അറിഞ്ഞിരിക്കുന്നത് വീടിന്റെ ഇന്റീരിയർ മനോഹരമാക്കുവാൻ സഹായിക്കും.
നിറങ്ങളെ അറിയാം...
നിറങ്ങൾക്കും താപനിലയുണ്ട്. ചൂട് കൂടുതലുള്ള നിറങ്ങളെ വാം കളർ എന്ന് പറയുന്നു. ചൂട് കുറവുള്ള നിറങ്ങളെ കൂൾ കളർ എന്നാണ് വിളിക്കാറ്. വാം കളറുകളുള്ള മുറികളിൽ ആളുകൾ കൂടുതൽ ഊർജസ്വലരായിരിക്കും. വാം കളറുകളായ ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നിവയെ മണ്ണിന്റെ നിറങ്ങൾ എന്നും പറയാറുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ അകത്തളങ്ങളിലെ ചൂട് കൂടാൻ സാധ്യതയുള്ളത് കൊണ്ട് ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കാൻ.
വാം നിറങ്ങൾ...
* പടിഞ്ഞാറ് ഭാഗത്തുള്ള മുറികളിൽ വൈകുന്നേരം വരെ സൂര്യപ്രകാശം ലഭിക്കുന്നതു കൊണ്ട് വാം കളർ ഒഴിവാക്കുന്നതാണ് നല്ലത്.
* കിഴക്ക് ഭാഗത്തുള്ള മുറികളുടെ ഭിത്തി ചൂടാകാനുള്ള സാധ്യത കുറവായതുകൊണ്ട് വാം കളർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മുറിയുടെ താപനില കൂട്ടാനും സൂര്യപ്രകാശം കിട്ടാത്തതിന്റെ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാനും ഇത് സഹായിക്കും.
കൂൾ നിറങ്ങൾ...
കൂൾ നിറങ്ങളായ നീല, പച്ച, മഞ്ഞ-പച്ച എന്നിവ ആകാശത്തിന്റെയും കടലിന്റെയും പ്രകൃതിയുടെയും കൂൾ ഇഫക്ടിനെയാണ് പ്രതിനിധീകരിക്കുന്നത്.
* പടിഞ്ഞാറ് ഭാഗത്തുള്ള മുറികളുടെ ചുവരുകൾ ദീർഘനേരം സൂര്യ രശ്മി പതിക്കുന്നതുകൊണ്ട് ചൂടായിത്തന്നെ ഇരിക്കും. അതിനാൽ ഇവിടെ കൂൾ നിറങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ചൂട് ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.
* തെക്ക് പടിഞ്ഞാറ് ഭാഗത്തും ഇതേ സ്ഥിതി ആയതുകൊണ്ട് അവിടെയും കൂൾ നിറങ്ങളാണ് ഉത്തമം.
* വടക്ക്-കിഴക്ക് ഭാഗത്തുള്ള മുറികളിൽ ഏത് നിറമായാലും ഉപയോഗിക്കാം. കാരണം അധികം ചൂടോ തണുപ്പോ ഏൽക്കാത്ത ഭാഗമണിത്. മുറിയുടെ വലുപ്പം കൂട്ടികാണിക്കാനും കൂൾ നിറങ്ങൾ സഹായിക്കുന്നു.
തെരഞ്ഞെടുക്കാം ഈ നിറങ്ങൾ...
മഞ്ഞ
അടുക്കളയ്ക്കും കുട്ടികളുടെ മുറിക്കും ചേരുന്ന നിറമാണിത്. മഞ്ഞയും വെള്ളയും ഇന്റീരിയറിന് ചെറുപ്പത്തിന്റെ പ്രസരിപ്പു പകരും. ശ്രദ്ധയാകർഷിക്കാൻ കടുംമഞ്ഞ നിറത്തിന് പ്രത്യേക കഴിവുണ്ട്.
ബ്രൗൺ
ഒരേ സമയം ആഢ്യത്വവും ആധുനികവുമാണ് തവിട്ട് നിറം അഥവ ബ്രൗൺ നിറം. ഏത് സ്റ്റൈൽ വീടിനും ചേരും.
പിങ്ക്
കുട്ടികളുടെ മുറിയ്ക്ക് നന്നായി ചേരുന്ന നിറമാണിത്. ചില ഭാഗങ്ങളും സാധനങ്ങളും എടുത്ത് കാണിക്കാൻ വളരെ മനോഹരമായി ഉപയോഗിക്കാവുന്നതാണ് പിങ്കിന്റെ പല ഷേഡുകളും.