25
August 2019 - 3:53 am IST

Download Our Mobile App

Flash News
Archives

National

saritha-s-nair

അ​മേ​ഠി​യി​ൽ സ​രി​ത​യു​ടെ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ചു

Published:23 April 2019

എ​റ​ണാ​കു​ള​ത്തെ​യും വ​യ​നാ​ട്ടി​ലെ​യും വ​ര​ണാ​ധി​കാ​രി​ക​ള്‍ ത​ള്ളി​യ, സോ​ളാ​ര്‍ കേ​സ് പ്ര​തി സ​രി​ത എ​സ്. നാ​യ​രു​ടെ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക അ​മേ​ഠി​യി​ല്‍ സ്വീ​ക​രി​ച്ചു.

കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ​യും വ​യ​നാ​ട്ടി​ലെ​യും വ​ര​ണാ​ധി​കാ​രി​ക​ള്‍ ത​ള്ളി​യ, സോ​ളാ​ര്‍ കേ​സ് പ്ര​തി സ​രി​ത എ​സ്. നാ​യ​രു​ടെ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക അ​മേ​ഠി​യി​ല്‍ സ്വീ​ക​രി​ച്ചു. ഒ​രാ​ള്‍ക്കു ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു മാ​ത്ര​മേ മ​ത്സ​രി​ക്കാ​വൂ എ​ന്നി​രി​ക്കെ മൂ​ന്നാ​മ​തൊ​രു മ​ണ്ഡ​ല​ത്തി​ല്‍ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ച​ത് സ​ങ്കീ​ര്‍ണ​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്ന് നി​യ​മ വി​ദ​ഗ്ധ​ർ.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ പ്ര​കാ​രം ഒ​രു സ്ഥാ​നാ​ര്‍ഥി​ക്കു പ​ര​മാ​വ​ധി ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു പ​ത്രി​ക ന​ല്‍കാ​നാ​വു​ക. ഇ​വ ര​ണ്ടും നി​ര​സി​ക്ക​പ്പെ​ട്ടാ​ല്‍ ആ ​സ്ഥാ​നാ​ര്‍ഥി​യെ മ​ത്സ​രി​ക്കാ​ന്‍ അ​യോ​ഗ്യ​ത​യു​ള്ള​യാ​ളാ​യാ​ണു ക​ണ​ക്കാ​ക്കേ​ണ്ട​തെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.സോ​ളാ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​റ​ണാ​കു​ള​ത്തെ​യും വ​യ​നാ​ട്ടി​ലെ​യും വ​ര​ണാ​ധി​കാ​രി​ക​ള്‍ സ​രി​ത​യു​ടെ പ​ത്രി​ക​ള്‍ ത​ള്ളി​യ​ത്. ഈ ​കേ​സു​ക​ളി​ല്‍ ശി​ക്ഷാ​വി​ധി സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യ ന​ട​പ​ടി നി​ല​നി​ല്‍ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വ​രാ​ണാ​ധി​ക​ളു​ടെ ന​ട​പ​ടി. 

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 8(3) വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വ​ര​ണാ​ധി​കാ​രി​ക​ള്‍ സ​രി​ത​യു​ടെ പ​ത്രി​ക​ക​ള്‍ ത​ള്ളി​യ​ത്. ഇ​തി​നെ​തി​രേ സ​രി​ത ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര്‍ജി ത​ള്ളു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും അ​മേ​ഠി​യി​ല്‍ സ​മ​ര്‍പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സ​രി​ത വ്യ​ക്ത​മാ​ക്കി​യ​ത്. ആ​രും ത​ന്‍റെ സ്ഥാ​നാ​ര്‍ഥി​ത്വ​ത്തെ ചോ​ദ്യം ചെ​യ്തി​ല്ലെ​ന്നും സ​രി​ത പ​റ​ഞ്ഞു.

നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വ​രാ​ണാ​ധി​കാ​രി​യു​ടെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ല്‍പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍കു​ന്ന വി​ശ​ദീ​ക​ര​ണം. പ​ത്രി​ക സ്വീ​ക​രി​ച്ച​തി​നാ​ല്‍ സ​രി​ത അ​വി​ടെ സ്ഥാ​നാ​ര്‍ഥി​യാ​ണെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top