22
August 2019 - 10:39 am IST

Download Our Mobile App

Flash News
Archives

National

pm-modis-roadshows-makes-controversy

ബൂത്തിനു മുന്നിൽ മോ​ദി​യു​ടെ റോ​ഡ് ഷോ; വിവാദം

Published:23 April 2019

വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം അ​ഹ​മ്മ​ദാ​ബാ​ദ് പോ​ളി​ങ് ബൂ​ത്തി​നു മു​മ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം വി​വാ​ദ​മാ​യി.

​ന്യൂ​ഡ​ൽ​ഹി: വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം അ​ഹ​മ്മ​ദാ​ബാ​ദ് പോ​ളി​ങ് ബൂ​ത്തി​നു മു​മ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം വി​വാ​ദ​മാ​യി.  ബൂ​ത്തി​നു മു​ന്നി​ൽ മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. 

വോ​ട്ടി​ങ്ങി​നി​ടെ ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ മോ​ദി​യ്ക്ക് എ​ങ്ങ​നെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​സം​ഗം ന​ട​ത്താ​ന്‍ ക​ഴി​യു​ക​യെ​ന്ന് കോ​ൺ​ഗ്ര​സ് ചോ​ദി​ക്കു​ന്നു.തു​റ​ന്ന ജീ​പ്പി​ല്‍ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് മോ​ദി റാ​ണി​പ്പി​ലെ നി​ഷാ​ന്‍ ഹൈ​സ്‌​കൂ​ളി​ല്‍ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. ബൂ​ത്തി​നു മു​മ്പി​ല്‍ വോ​ട്ടു ചെ​യ്യാ​നാ​യി ക്യൂ ​നി​ല്‍ക്കു​ന്ന​വ​രേ​യും മോ​ദി അ​ഭി​വാ​ദ്യം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വോ​ട്ടു ചെ​യ്തു മ​ട​ങ്ങ​വേ​യാ​ണ് മോ​ദി പ്ര​സം​ഗി​ച്ച​ത്.

വോ​ട്ടി​ങ്ങി​നെ കും​ഭ​മേ​ള​യി​ല്‍ മു​ങ്ങു​ന്ന​തി​നോ​ട് ഉ​പ​മി​ച്ചും മോ​ദി സം​സാ​രി​ച്ചി​രു​ന്നു. അ​തൊ​രു​ത​രം പ​വി​ത്ര​ത​യു​ടെ പ്ര​തീ​തി ന​ല്‍കു​ന്നു. ആ​ര്‍ക്കാ​ണ് വോ​ട്ടു ചെ​യ്യേ​ണ്ട​തെ​ന്ന് ഇ​ന്ത്യ​യി​ലെ വോ​ട്ട​ര്‍മാ​ര്‍ക്ക് അ​റി​യാം എ​ന്നാ​യി​രു​ന്നു മോ​ദി പ​റ​ഞ്ഞ​ത്. വോ​ട്ടു ചെ​യ്ത​തി​നു ശേ​ഷം അ​ഞ്ച് മി​നി​റ്റോ​ളം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​തി​നു ശേ​ഷ​മാ​ണ് മോ​ദി മ​ട​ങ്ങി​യ​ത്.

2014 തെ​ര​ഞ്ഞെ​ടു​പ്പി​ലും മോ​ദി വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു.​ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ല്‍ വോ​ട്ട് ചെ​യ്ത ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ താ​മ​ര ഉ​യ​ര്‍ത്തി​ക്കാ​ട്ടി​യ​താ​ണ് അ​ന്ന് വി​വാ​ദ​മാ​യ​ത്. ചി​ഹ്നം ഉ​യ​ര്‍ത്തി​ക്കാ​ട്ടി​യ ന​ട​പ​ടി ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് കോ​ണ്‍ഗ്ര​സും ആം ​ആ​ദ്മി പാ​ര്‍ട്ടി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top