25
August 2019 - 3:36 am IST

Download Our Mobile App

Flash News
Archives

National

sunny doel

സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേർന്നു

Published:23 April 2019

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനാണ് അംഗത്വം നല്‍കി പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്.

ന്യൂഡല്‍ഹി: ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേർന്നു. ഇന്ന് ന്യൂഡല്‍ഹിയിലെ ബിജെപി മുഖ്യാലയത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനാണ് അംഗത്വം നല്‍കി പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്.

സണ്ണി ഡിയോള്‍ പഞ്ചാബിലെ ഗുരുദാസ്പൂരിനിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. കഴിഞ്ഞ വെള്ളിയാഴ്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി സണ്ണി ഡിയോള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാണുകയും ഒരു ചിത്രമെടുക്കുകയുമാണ് ചെയ്തതെന്നും ഇതില്‍ കൂടുതല്‍ ഒന്നുമില്ലെന്നുമാണ് സണ്ണി ഡിയോള്‍ അന്ന് പറഞ്ഞിരുന്നത്. 

62 വയസുകാരനായ ആക്ഷന്‍ താരം സണ്ണി ഡിയോള്‍ ബോര്‍ഡര്‍ പോലുള്ള രാജ്യസ്നേഹ, ആര്‍മി സിനിമകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 


വാർത്തകൾ

Sign up for Newsletter



top