Flash News
Archives

Cricket

kings-11-punjab-rcb-match-preview

ഹാ​ട്രി​ക്ക് ജ​യ​ത്തി​ന് ആ​ർ​സി​ബി

Published:23 April 2019

ഐ​പി​എ​ല്ലി​ൽ പു​ന​ർ​ജ​നി തേ​ടു​ന്ന ടീ​മാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ. പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ചെ​ങ്കി​ലും അ​ത്ഭു​ത​ങ്ങ​ൾ​ക്ക് അ​വ​ർ​ക്ക് ശേ​ഷി​യു​ണ്ട്.

ബെം​ഗ​ളൂ​രു: ഐ​പി​എ​ല്ലി​ൽ പു​ന​ർ​ജ​നി തേ​ടു​ന്ന ടീ​മാ​ണ് വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ. പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ചെ​ങ്കി​ലും അ​ത്ഭു​ത​ങ്ങ​ൾ​ക്ക് അ​വ​ർ​ക്ക് ശേ​ഷി​യു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലെ ജ​യ​ങ്ങ​ൾ അ​തു തെ​ളി​യി​ച്ചു. അ​തി​നാ​ൽ​ത്ത​ന്നെ ഇ​ന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ നേ​രി​ടു​ന്ന ആ​ർ​സി​ബി​യു​ടെ മോ​ഹം ഹാ​ട്രി​ക്ക് ജ​യം. രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം.

ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നോ​ട് നേ​ടി​യ ഒ​രു റ​ൺ​സ് ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്. പ​ക്ഷേ, സൂ​പ്പ​ർ കി​ങ്സ് ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി​യു​ടെ വ​മ്പ​ന​ടി​ക‌​ൾ റോ​യ​ൽ ‌ച​ല​ഞ്ചേ​ഴ്സി​ന്‍റെ ബൗ​ളി​ങ്ങി​ലെ ബ​ല​ഹീ​ന​ത​ക​ൾ ഒ​രി​ക്ക​ൽ കൂ​ടി അ​ടി​വ​ര​യി​ട്ടു. ഡെ​യ്‌​ൽ സ്റ്റെ​യ്നി​ന്‍റെ വ​ര​വ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബൗ​ളി​ങ് ലൈ​ന​പ്പി​നെ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​വ്‌​ദീ​പ് സെ​യ്നി​യു​ടെ അ​തി​വേ​ഗ​ത​യും ഫ​ല​വ​ത്താ​കു​ന്നു. യ​ശ്വേ​ന്ദ്ര ച​ഹ​ലി​ന്‍റെ സ്പി​ൻ മി​ക​വ് ആ​ർ​സി​ബി​യു​ടെ പ്ല​സ് പോ​യി​ന്‍റാ​ണ്. ബാ​റ്റി​ങ്ങി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ കോ​ഹ്‌​ലി​യും എ​ബി ഡി​വി​ല്ലി​യേ​ഴ്സും ക​ഴി​ഞ്ഞ ക​ളി​യി​ൽ തി​ള​ങ്ങി​യി​ല്ല. പ​ക്ഷേ,  ഏ​തു സ​മ​യ​ത്തും ഫോ​മി​ലേ​ക്കു​യ​രാ​നു​ള്ള പ്ര​തി​ഭ ഇ​രു​വ​ർ​ക്കു​മു​ണ്ട്. പാ​ർ​ഥി​വ് പ​ട്ടേ​ൽ താ​ളം ക​ണ്ടെ​ത്തി​യ​ത് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് ശു​ഭ സൂ​ച​ന​യേ​കു​ന്നു. 
 മ​റു​വ​ശ​ത്ത് സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യാ​ണ് കി​ങ്സ് ഇ​ല​വ​ന്‍റെ വ​ര​വ്. ബാ​റ്റി​ങ്ങി​ൽ ക്രി​സ് ഗെ​യ്‌​ലും കെ.​എ​ൽ. രാ​ഹു​ലും ക​ത്തി​ക്ക​യ​റു​ന്നു. ഡേ​വി​ഡ് മി​ല്ല​റും ചേ​രു​മ്പോ​ൾ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബൗ​ള​ർ​മാ​രു​ടെ ദൗ​ർ​ബ​ല്യ​ങ്ങ​ൾ മു​ത​ലെ​ടു​ക്കാ​ൻ കി​ങ്സ് ഇ​ല​വ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കും. 
മു​ഹ​മ്മ​ദ് ഷ​മി​യും ക്യാ​പ്റ്റ​ൻ ആ​ർ. അ​ശ്വി​നും കി​ങ്സ് ഇ​ല​വ​ന്‍റെ ബൗ​ളി​ങ്ങി​ലെ തു​റു​പ്പു​ചീ​ട്ടു​ക​ളാ​ണ്. 
അ​ങ്കി​ത് ര​ജ്പു​ത്, സാം ​ക​റ​ൻ, ഹാ​ർ​ദ​സ് വി​ൽ​ജോ​യ​ൻ, ആ​ൻ​ഡ്രു ടൈ ​എ​ന്നി​വ​രും കി​ങ്സ് ഇ​ല​വ​ൻ ബൗ​ളി​ങ്ങി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്നു. 


വാർത്തകൾ

Sign up for Newsletter



top